INDIANEWS

സുനന്ദ പുഷ്കർ കേസ് ; ശശി തരൂരിനെതിരെയുള്ള ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി : സുനന്ദ പുഷ്കർ ദുരൂഹ മരണകേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യൂ കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിക്കുക. വിധി പറയാൻ ഇതുവരെ മൂന്നുതവണ മാറ്റിവെച്ച കേസിൽ ഡൽഹി പോലീസിനോട് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കണമെന്നും ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു.

സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ഭർത്താവായ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നിവ ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചിരുന്നു. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ ആശിഷ് ദാസും, മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും മൊഴി നൽകിയതോടെ എങ്ങനെ കുറ്റം ചുമത്താനാകുമെന്നാണ് അഭിഭാഷകൻ അഡ്വ. വികാസ് പാഹ്വയുടെ വാദം. ഡൽഹിയിലെ ആഡംബരവും ഹോട്ടലിൽ 2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ കണ്ടെത്താത്തതിനാൽ കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചേർത്ത് 2018 മെയ് 15 നാണ്കുറ്റപത്രം സമർപ്പിച്ചത്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തരൂരിന് ശിക്ഷ ലഭിച്ചേക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close