INDIANEWSTop News

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? മരണം നടന്ന് ഏഴ് വർഷം പിന്നിടുമ്പോഴും ഉത്തരം കിട്ടാതെ പൊലീസ്; മരണകാരണം പോലും കണ്ടെത്താൻ കഴിയാത്ത ​ കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂർ ; ദൂരുഹത അവസാനിക്കുമ്പോൾ പ്രതിയാകുന്നത് തരൂർ മാത്രമോ?

ന്യൂഡൽഹി: കോൺ​ഗ്രസ് എം. പി ശശി തരുറിന്റെ ഭാര്യ സുനന്ദ പുഷ്‌കർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ്​ ശശി തരൂർ കുറ്റവിമുക്​തനാകുമോ അതോ വിചാരണ നേരിടണമോയെന്ന് ഡൽഹി റോസ്അവന്യൂ കോടതി ഇന്ന്​ വിധി പറയും. 2014 ജനുവരി 17 ന് രാത്രി ഡൽഹിയിലെ ആഡംബര ഹോട്ടലിലാണ്​ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ആദ്യം കൊലപാതമാണെന്നാണ്​ പൊലീസ്​ ആരോപിച്ചത്. എന്നാൽ, അവശ്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിനാകാത്തതിനാൽ കേസ് നിട്ടിവെയ്ക്കുകയായിരുന്നു.

ഒടുവിൽ ആത്മഹത്യപ്രേരണക്കുറ്റം ചേർത്ത് 2018 മേയ് 15ന് കുറ്റപത്രം സമർപ്പിച്ചു. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവ് ലഭിക്കും. എന്നാൽ, മരണകാരണം പോലും കണ്ടെത്താൻ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെടുന്നു. ഡൽഹി റോസ് അവന്യൂ കോടതിയിലെ സ്പെഷ്യൽ ജ‍‍ഡ്ജ് ഗീതാഞ്ജലി ഗോയലാണ്​ കേസ്​ പരിഗണിക്കുന്നത്​. സുനന്ദ പുഷ്കറിൻറെത്​ ആകസ്മിക മരണമല്ലെന്നാണ്​ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയുടെ ആരോപണം.

മരണകാരണം വിഷം ഉള്ളിൽചെന്നതാ​ണെന്നും ഇത് സ്വയംകഴിച്ചതോ കുത്തിവച്ചതോ ആകാമെന്നും പ്രോസിക്യൂട്ടർ പറയുന്നു. സുനന്ദ മാനസിക പീഡനത്തിന്​ ഇരയായിരുന്നു. നേരത്തെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമ്മർദ്ദവും വിശ്വാസവഞ്ചനയും മൂലമാണ് അവർക്ക്​ പ്രശ്നങ്ങൾ തുടങ്ങിയതെന്നും പ്രോസിക്യൂട്ടർ കോടതി മുമ്പാകെ പറഞ്ഞു
തരൂരിനെതിരെ ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാർഹിക പീഡനം എന്നീകുറ്റങ്ങളാണ് ഡൽഹി പൊലീസ്​ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കൂടിയായ തരൂർ ഇപ്പോൾ ജാമ്യത്തിലാണുള്ളത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close