KERALANEWS

സ്വാതന്ത്ര്യ ദിനമായ ഞായറാഴ്ച ബെവ്‌കോ വഴി മദ്യ വിൽപ്പന ഉണ്ടാവില്ല

തിരുവനന്തപുരം: മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യ ദിനമായ ഞായറാഴ്ച ബെവ്‌കോ വഴി മദ്യ വിൽപ്പന ഉണ്ടാവില്ല. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിർദേശങ്ങൾ ഔട്ലെറ്റുകൾക്കും വെയ്‍റ്ഹൗസുകൾക്കും നൽകിയിട്ടുണ്ട്.

ഇതുവരെ സ്വാതന്ത്ര്യ ദിനത്തിൽ മദ്യശാലകൾ അടച്ചിട്ടിരുന്നില്ല. എന്നാൽ മദ്യശാലകളിലെ തിരക്ക് കണക്കിലെടുത്തു സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പുതിയ ഉത്തരവ് പ്രകാരമുള്ള പ്രവർത്തന സമയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close