BIZINSIGHTTop News

sunday special|കെ.സി.സി.നായര്‍: സ്റ്റാര്‍ട്ടപ്പിന്റെ ചാണക്യന്‍

കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജെന്‍ഷ്യ വികസിപ്പിച്ച വീകണ്‍സോള്‍ ഒന്നാം സ്ഥാനം നേടിയതോടെ ഇങ്കുബേഷന്‍, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ സംജ്ഞകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റിയന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പാണ് ടെക്ജെന്‍ഷ്യ. രണ്ടായിരത്തോളം കമ്പനികളില്‍ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്. ഇങ്കുബേഷന്‍, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ആശയങ്ങളുടെയും കേരളത്തിലെ പ്രോദ്ഘാടകന്‍, കേരളത്തിൽ സ്റ്റാർട്ടുപ്പുകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഡോ.കെ. സി.ചന്ദ്രശേഖർ നായർ (KCC Nair)തന്റെ അനുഭവങ്ങൾ മീഡിയമംഗളത്തിനു വേണ്ടി പങ്കുവയ്ക്കുന്നു.

ഇന്ത്യയില്‍ ബിസിനസ് ഇന്‍ക്യുബേഷനില്‍ രാഷ്ട്രപതിയില്‍ നിന്നു രണ്ടു തവണ അവാര്‍ഡ് നേടിയ ഒരേയൊരു ആള്‍. ലോകത്തെ രണ്ടാമത്ത മികച്ച ശാസ്ത്രാധിഷ്ഠിത ടെക്‌നോളജി ഇന്‍ക്യൂബേറ്റര്‍ പാര്‍ക്കിനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അവാര്‍ഡ്, വിവധ വിഭാഗങ്ങളില്‍ പരിശീലകനുള്ള ഗോള്‍ഡന്‍ പീക്കോക്ക് പുരസ്‌കാരമുള്‍പ്പെടെ 18 ദേശീയ രാജ്യാന്തര ബഹുമതികള്‍ നേടിയ ലോകബാങ്കിന്റെയും യുനിഡോയുടെയും ഇന്‍ക്യുബേഷന്‍ മാസ്റ്റര്‍ ട്രെയിനറും വാധ്വാനി ഫൗണ്ടേഷന്റെ സൂപ്പര്‍ മെന്ററുമാണ്. കെ.ഡിസ്‌കിന്റെ സ്റ്റാര്‍ട്ടപ്പ് മെന്ററുമാണ് കെ.സി.സി.നായര്‍

ഡോ.കെ. സി.ചന്ദ്രശേഖർ നായർ. ഫാദർ ഓഫ് ഇൻക്യൂബെഷൻ ഇൻ കേരള,എന്റർ പ്രിന്റർ ഓഫ് എന്റർ പ്രെനേഴ്‌സ്,ആൽ ക്കമിസ്റ്റ് ഓഫ്‌ ഐഡിയ എന്നും കുട്ടികൾ എന്നെ സംബോധന ചെയ്യുന്നു. ഇവയുടെ പ്രത്യേകത കാരണം സ്റ്റാർട്ടപ്പുകളുമായി എനിക്കുള്ള ബന്ധമാണ്. സ്റ്റുഡൻന്റ് എന്റർ പ്രിൻ ഷിപ്പ് എന്ന സാധ്യത ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. അത് എന്നിലൂടെ സാധ്യമായി എന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
തിരുവനന്തപുരം ടെക്നോ പാർക്കിൽ ടെക്‌നോളജി ബിസിനസ് ഇങ്കുബേറ്റര്‍ തുടങ്ങിയതുമുതലാണ് ഇതിന്റെ ചരിത്രം നീണ്ടു കിടക്കുന്നത്.

കഴിഞ്ഞദിവസം കേരളത്തിലെ എല്ലാ പത്രങ്ങളിലും നിറഞ്ഞുനിന്ന ഒരു വാർത്തയാണ് ആലപ്പുഴക്കാരൻ ജോയി സെബാസ്റ്റ്യൻ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ആപ്പ് തയ്യാറാക്കാനുള്ള ഇന്നവേഷൻ ചലഞ്ചിൽ വിജയിയായത്. ജോയ് വികസിപ്പിച്ച വെർച്ചൽ അപ്ലിക്കേഷൻ ടെക്ജെൻഷ്യ എന്ന കമ്പനിയിലൂടെ പുറത്തുവന്നത് കേരളീയർക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ ആയിരുന്നു.
കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് വെർച്ചൽ ആപ്ലിക്കേഷൻ പ്രായോഗികതയെ പറ്റി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അതിന് പ്രാധാന്യം ഏറി വന്നത് കോവിഡ് 19 എന്ന രോഗവ്യാപനത്തിന്റെ ശക്തിയേറിയപ്പോഴാണ്. ആലപ്പുഴ ചേർത്തലയിൽ പ്രവർത്തിക്കുന്ന ടെക്ജെൻഷ്യക്ക് വളരെ മികച്ച വിജയം കൈവരിക്കാൻ സാധിച്ചതിൽ കമ്പനിയുടെ ഉടമ ജോയ്‌ സെബാസ്റ്റ്യനും ഭാര്യക്കും അവർക്ക് പിന്തുണയുമായി നിന്ന അൻപതോളം വരുന്ന സഹപ്രവർത്തകർക്കും ഞാൻ ആശംസകൾ നേരുന്നു . പൊതുവെ മലയാളികൾ സംരംഭകരല്ല എന്ന ധാരണ നിലനിൽക്കുന്ന ഒരുകാലത്ത്, മലയാളികൾക്ക് അഭിമാനിക്കാനുള്ള സംഭവമായി ടെക്ജെൻഷ്യ മാറിയതിൽ നാം സന്തോഷിക്കണം.

സ്റ്റർട്ടുപ്പുകളുടെ ചരിത്രത്തിലേക്ക്
1972 ൽ ആരംഭിച്ച കെൽട്രോണിൽ നിന്നാണ് ടെക്നോപാർക്കിന്റെ ഉദയം. സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയിൽ ആദ്യമായി പൂർണമായ മുതൽമുടക്കിൽ ഒരു സംരംഭം ആരംഭിക്കുന്നത് 1970 കളിലാണ്. പുറംരാജ്യങ്ങളിൽനിന്ന് ഇലക്ട്രോണിക് സാധനങ്ങൾ ഇവിടെ വിൽപ്പന നടത്തിയിരുന്ന കാലത്ത്, എന്തുകൊണ്ട് നമുക്കും ഇത് തുടങ്ങി കൂടാ എന്ന സംസ്ഥാന ഗവൺമെന്റിന്റെ ചിന്തയിലാണ് ഒരു ഇലക്ട്രോണിക് ഡെവലപ്മെൻറ് കോർപ്പറേഷൻ ആയി ‘കെൽട്രോൺ’ ആരംഭിക്കുന്നത്. 1990 ജൂലൈ 28ന് കെൽട്രോണിന് ചുവടുപിടിച്ചാണ് ‘ടെക്നോപാർക്ക്’ എന്ന സ്ഥാപനം കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്.
പൊതുമേഖലയെ ആശ്രയിച്ചിരുന്ന ഒരുകാലത്ത് എല്ലാം പൊതുമേഖലയിൽ നിന്ന് എന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചുകൊണ്ട് സർക്കാർ പുതിയ ചിന്തക്കാണ് ഒരുങ്ങിയത്. പൊതുമേഖലയിൽ ആരംഭിക്കുന്ന ഒരു സംരംഭത്തിന് മുതൽമുടക്ക് സർക്കാർ നൽകിക്കൊണ്ട്, വ്യവസായത്തിനായി കേരളത്തിന് പുറത്തുള്ള വ്യവസായികളും കേരളത്തിന് അകത്തുള്ളവരും പങ്കെടുക്കണമെന്ന് ആയിരുന്നു സർക്കാരിന്റെ നയം.ഒരു കോടി രൂപയിൽ നിന്ന് 260 കോടി രൂപയിലേക്ക് ലോകമറിയുന്ന ഒരു ടെക്നോളജി പാർക്കായി ടെക്നോപാർക്ക് എങ്ങനെ മാറി.വൻകിട കമ്പനികൾക്ക് സ്വികാര്യം ആകുന്നതായി വളരെ പെട്ടെന്ന് തന്നെയാണ് ഇത് മാറിയത്. ടാറ്റാ കൺസൾട്ടൻസി ആണ് ഇവിടെ ആദ്യമായി എത്തിയ രാജ്യാന്തര കമ്പനി.ടാറ്റാ കൺസൾട്ടൻസി, IBS, ഒറക്കിൾ, നെസ്റ്റ് ഗ്ലോബൽ,സെസ്റ്റ് തുടങ്ങിയ നിരവധി കമ്പനികൾ ടെക്നോപാർക്കിൽ പിന്നീട് പ്രവർത്തനമാരംഭിച്ചു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം,ഇൻഫോ ദേവ് എന്നീ ഗ്രൂപ്പുകൾ വികസിതരാജ്യങ്ങളിൽ ഇൻകുബേഷൻ തുടങ്ങുന്നതിനായി ഒരുങ്ങുകയും 2004 ഡൽഹിയിൽ വച്ച് ഒരു പരിപാടി നടത്തുകയുമുണ്ടായി. ഈ പരിപാടിയിൽ പങ്കെടുത്ത ഞാൻ നിരവധി പരിശ്രമങ്ങൾക്കൊടുവിൽ 2005 ൽ വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തുള്ള ഒരു ഇൻക്യൂബെഷന് അംഗീകാരം നേടിയെടുത്തു. 2007 ൽ ടോർക് എന്ന സ്റ്റുഡന്റ് ഇന്റഡർപ്രെൻഷിപ് ആണ് ആദ്യം ഞാൻ ആരംഭിച്ചത്.ടോർക്ക് പിന്നീട് മോബ് മീ ആയി

എന്താണ് ഇൻക്യൂബഷൻ ?
പുതിയതായി ആരംഭിക്കുന്ന ഒരു പ്രവർത്തനത്തിന് ആവശ്യമായ സാഹചര്യം ,അവർക്ക് തൊഴിൽ ചെയ്യാൻ ആവശ്യമായ സ്ഥലം, ഫണ്ട്, മാർക്കറ്റിംഗ് ടീം, തൊഴിലാളികൾ എന്നിവയ്ക്ക് എല്ലാം ആവശ്യം നല്ലൊരു എക്കോസിസ്റ്റം ആണ്.ഈ എക്കോ സിസ്റ്റത്തിനെയാണ് ‘ഇൻക്യൂബെറ്റർ’ എന്ന് പറയുന്നത്. ലോകത്തിലുള്ള പാരിസ്ഥിതിക നിലനിൽപ്പിന് അടിസ്ഥാനമായ എല്ലാ രാജ്യങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെ നട്ടെല്ല് ഇൻക്യൂബെറ്ററുകളാണ്‌ ആണ്.

2014 ഞാൻ ടെക്നോപാർക്കിന്റെയും TBI യുടെയും (ടെക്നോപാർക്ക് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ) പടിയിറങ്ങുമ്പോൾ ടെക്നോപാർക്കിൽ മാത്രം എനിക്ക് 204 കമ്പനികൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ 6 എണ്ണം മാത്രമാണ് പരാജയപ്പെട്ടത്. 198 കമ്പനികളിൾ ഇന്നും പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

2030 ൽ ഏറ്റവും കൂടുതൽ ഇൻകുബേറ്റേഴ്സും ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകളും ഉള്ള രാജ്യം ഇന്ത്യ ആയിരിക്കുമെന്നാണ് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. തൊഴിലില്ലായ്മയെ ഇല്ലാതാക്കുകയും കേരളത്തിലെ സാമ്പത്തിക വ്യവസ്ഥിതി കൂടുതൽ കെട്ടുറപ്പുള്ളതാക്കാനും ഇതിലൂടെ കഴിയും.

2005 -2020 വരെ 842 കമ്പനികൾ ഞാൻ സപ്പോർട്ട് ചെയ്തു പ്രവർത്തിക്കുന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ എല്ലാ വിദ്യാർഥികളും സ്റ്റാർട്ടപ്പുകളിലേക്ക് കടന്നുവരുന്നത് നിങ്ങളുടെ ഭാവി ശോഭനമാക്കുമെന്നാണ് എനിക്ക് യുവതലമുറയോട് പറയാനുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധിയുടെയും പരിശ്രമത്തിന്റേയും കഴിവിന്റേയും വാതിലുകളാണ് ഇവിടെ തുറക്കപ്പെടുന്നത്. കുറഞ്ഞകാലം കൊണ്ട് നിങ്ങൾക്ക് സ്വന്തമായി കമ്പനികൾ പ്രവർത്തിക്കുവാൻ സാധിക്കും.ഇത് ഞാൻ നിങ്ങൾക്ക് നൽകുന്ന ഉറപ്പാണ്.

കൂടുതല്‍ വായിക്കാന്‍

https://mediamangalam.com/archives/8520

Tags
Show More

Related Articles

Back to top button
Close