INDIATop News

Sunday Special| ഡല്‍ഹികലാപത്തിന്റെ ഇരകള്‍ ഇന്നും ഇരുട്ടിലാണ്

അശ്വതി ബാലചന്ദ്രന്‍

മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യതലസ്ഥാനം നിന്നു കത്തിയത്. അതിനു ശേഷം തലസ്ഥാന കലാപത്തിന് സാക്ഷിയായ വഴികള്‍ മന:പൂര്‍വം നാം മറന്നു. ഒപ്പം ഇരകളെയും വേട്ടക്കാരെയും. ആ വഴികളിലൂടെ നടന്ന ഒരാളുടെ അനുഭവങ്ങള്‍ ഇങ്ങനെയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അങ്ങോട്ട് പോവുന്നത്. കലാപ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച. ശിവ വിഹാറിലേക്കാണു പോയത്. പോയി കാണണം, കലാപം എന്താണെന്നു അറിയണം. പറ്റിയാല്‍ എന്തെങ്കിലും എഴുതണം. അത്രേ ഉണ്ടായിരുന്നുള്ളൂ. കാണും വരെ… ഓള്‍ഡ് മുസ്തഫാബാദ് അങ്ങാടി കടക്കുംവരെ കലാപത്തിന്റെ ഭീകരതകള്‍ ഒന്നും കണ്ടില്ല. എല്ലാം സാധാരണ പോലെ. നിറഞ്ഞ വഴികള്‍. പഴവും പച്ചക്കറി വണ്ടികളുമായി മാടിവിളിക്കുന്ന കച്ചവടക്കാര്‍, കോഴിക്കടകള്‍, ഇറച്ചിക്കടകള്‍, ഹോട്ടലുകള്‍… നമ്മള്‍് ജീവിക്കുന്ന ഡല്‍ഹിയില്‍ നിന്ന് ഈ ഭാഗത്തെ വേര്‍തിരിക്കുന്നത് വികസനത്തില്‍ ഉള്ള മുരടിപ്പാണ്. വളരെ മോശം സാഹചര്യങ്ങളില്‍ ലക്ഷകണക്കിന് ആളുകള്‍ പാര്‍ക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും. തിരിച്ചു വരുമ്പോ പെയ്ത മഴവെള്ളം ഓടയില്‍ നിന്നു പല വീടുകളിലേക്കും കേറുന്നുണ്ട്. അയാളെ മാത്രം കുറ്റം പറയാന്‍ പറ്റുമോ? മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും കൃത്യമായ പങ്കഴണ്ടാവും ഇതിലെന്ന് തോന്നുന്നു.

ഓള്‍ഡ് മുസ്തഫാബാദില്‍ നിന്നു ശിവ്വിഹാറിലേക്ക് അടുക്കുമ്പോള്‍ കലാപത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങി. കലാപത്തിന്റെ മണം എന്താണെന്നറിയുമോ? കരിഞ്ഞ ഒരായിരം സ്വപ്നങ്ങളുടെ മണം. കരിയുടെ നിറവും. കത്തിച്ച സ്‌കൂളുകള്‍, പള്ളികള്‍, കടകള്‍, വീടുകള്‍, പാര്‍ക്കിംഗ് ഏരിയകള്‍. ഒരുപ്പാട് പേരെ കണ്ടു, വര്‍ത്തമാനം പറഞ്ഞു. തിരിഞ്ഞു നോക്കാതെ കലാപകാരികള്‍ക്ക് ഒത്താശ ചെയ്ത പോലീസിനോടും സര്‍ക്കാരിനോടും ഉള്ള രോഷമാണെല്ലാവര്‍ക്കും. നിരന്തരം സഹായത്തിനു വിളിച്ചിട്ടും മൂന്നു ദിവസം കഴിഞ്ഞിട്ട് മാത്രം വന്ന പോലീസിനെകാള്‍, അവര്‍ അവരുടെ കരുത്തില്‍ വിശ്വസിച്ചു. കുറിപ്പിങ്ങനെ നീളുകയാണ്, സാധാരണക്കാരുടെ കണ്ണുനീര്‍ മാത്രമല്ല ‘തല്ലിക്കൊല്ലൂ’ എന്നു നേതാവ് ഉത്തരവിട്ട ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കൂടിയുണ്ടതില്‍.
ഡല്‍ഹി കലാപത്തിന്റെ പേരില്‍ എല്ലാവരും അവസാനം ചെന്നുനില്‍ക്കുന്നത് ജാമിയ മിലിയ ഇസ്ലാമിയയിലാണ്. അവിടുത്തെകുറച്ചിനി പറയാം.

പൗരത്വ ഭേതഗതി നിയമത്തിനെതിരെ ജാമിയയിലെ ഒരുകൂട്ടം കുട്ടികള്‍ റോഡിലിറങ്ങിയത് സമരങ്ങളും കലാപങ്ങളും കണ്ടു വളര്‍ന്ന ഡല്‍ഹിക്ക് പുതിയ കാഴ്ച അല്ല. എന്നിട്ടും കലാലയത്തിനകത്തേക്ക് കടന്നു പോലീസ് ആക്രമണം അഴിച്ചുവിട്ടു. 11 വര്‍ഷത്തിനുമുന്‍പുള്ള ബട്ല ഹൗസ് എന്‍കൗണ്ടര്‍ എന്ന ഓര്‍മ അവിടെ പുനര്‍ജനിക്കുമെന്ന് അവര്‍ കരുതിയിരിക്കാം. പക്ഷേ സമാധാനപരമായിരുന്നു അവിടത്തെ പ്രതികരണം. പിന്നീട് ഡല്‍ഹി കണ്ട ആ കലാപത്തിന് തുടക്കം ജാമിയയില്‍ നിന്നാണെന്ന നിഗമനം എങ്ങനെയെന്നറിയില്ല. കലാപം രക്തം വീഴ്ത്തി അവസാനിച്ചു. പലരും രക്തം വീഴ്ത്താതെ തന്നെ മുറിവേറ്റ് വീണു.
അറിയുന്ന കഥകളില്‍ ചിലത് പറഞ്ഞുതന്നത് ജാമിയയിലെ തന്നെ വിദ്യാര്‍ഥിനി അഫ്ര ആയിരുന്നു. മാധ്യമങ്ങള്‍ ഘോഷിച്ച കഥകളിലെ നേര് തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നത്.

ഹിന്ദി സംസാരിച്ച കുട്ടികളെയാണ് പ്രധാനമായും നോട്ടം വച്ചത്. ആയിരത്തിത്തിലധികം കുട്ടികള്‍ക്ക് കുറ്റപത്രം കിട്ടി. ഭാവി നശിപ്പിക്കാന്‍ കെല്‍പ്പുള്ള ഇതു പേടിച്ച് പലരും ഫോണ്‍ പോലും ഇപ്പോഴും ഉപയോഗിക്കുന്നില്ലത്രേ. കേരളത്തിലും ഇരകള്‍ ഉണ്ടായിരുന്നു. ഇംഗ്ലിഷില്‍ സംസാരിച്ചത് കൊണ്ടും പിന്നുള്ള സംസാരം മുംബൈയില്‍ പോയിട്ടായതുകൊണ്ടും അഫ്രയെ പോലെ പലരും രക്ഷപ്പെട്ടു. AAP യാണ് ജാമിയ നഗറില്‍ ജയിച്ചിരിക്കുന്നത്. അവരുടെ പരോക്ഷ സഹായങ്ങള്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നും എന്തിന് ഒക്സ്ഫഡ് വിദ്യാര്‍ഥികളും ലോകത്തിന്റെ പലയിടങ്ങളിലുള്ള ജേര്‍ണലിസ്റ്റുകളും പിന്തുണയുമായെത്തി. എങ്കിലും ഇപ്പൊഴും ജയിലില്‍ കഴിയുന്ന പല വിദ്യാര്‍ഥികളും ഭാവി നഷ്ടപ്പെട്ട മട്ടിലാണ് ജീവിക്കുന്നതു. അവരിലിനി ആര്‍ക്കും പഠനം തുടരാനാവില്ല് തന്നെ. ജാമിയ സര്‍വകലാശാല ഇനി തുടരാന്‍ അനിവദിക്കുമോ എന്ന സംശയവും കുട്ടികളില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വെബിനാറില്‍ അവര്‍ കുട്ടികളോട് ”പഠിക്കൂ ബാക്കി എല്ലാം പിന്നീട്” എന്നാണ് പറഞ്ഞത്. തങ്ങളുടെ ചിന്തകള്‍ക്ക് പോലും അതിരുകള്‍ കല്‍പ്പിക്കുമെന്ന ഉറപ്പിലും കുട്ടികള്‍ പറയുന്നതു ചെയ്തത് തെറ്റായി പോയില്ലെന്നാണ്. കാരണം അവര്‍ ആരെയും ക്രൂശിച്ചിട്ടില്ല, പ്രതികരണം തെറ്റാണെങ്കില്‍ എടുത്തുകളയേണ്ടത് ആര്‍ടികില്‍ 19 എ ആണ്. ഇന്ത്യയുടെ പരമോന്നത നീതിപീഢം ഉറപ്പുതരുന്ന തുറന്നു സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള മൗലികാവകാശം!

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close