INSIGHTTop News

Sunday Special| ശ്യാംകുമാർ, തേങ്കുറുശ്ശിയുടെ കാവൽക്കാരൻ

മെഹ്മൂദ് പി.കെ.

‘മരം വളര്‍ത്തൂ, ഭൂമിയെ രക്ഷിക്കൂ, മരം ഒരു വരം തുടങ്ങിയ ഉദ്ധരണികളെഴുതിയ ഓട്ടോറിക്ഷ കടന്ന് പോവുമ്പോള്‍ സ്വാഭാവികമായി ചോദിച്ചു പോവും, അതാരാണ്? അത് വനം മന്ത്രി ! 20 വര്‍ഷമായി പാലക്കാട്ടെ ഗ്രാമങ്ങളിലെ പച്ചപ്പിനുടമ. കുപ്പികളും വൃക്ഷത്തൈകളുമുള്ള വണ്ടി. ‘വൃക്ഷായുര്‍വേദ’ യെന്ന പുരാതന ഗ്രന്ഥത്തിലെ ’10 പുത്രന്മാര്‍ക്ക് തുല്യം ഒരു മരം ‘ എന്ന വരിയാണ് ശ്യാം കുമാറിനെ സ്വാധീനിച്ചത്. ആഗോളതാപനത്താല്‍ കാലാവസ്ഥാ വൃതിയാനവും പ്രകൃതി ദുരന്തങ്ങളുമുണ്ടാവുമ്പോള്‍ ശ്യാം കുമാറിനെ മാതൃകയാക്കുക. ‘നൂറ്റാണ്ടിലെ പ്രളയം’ വര്‍ഷത്തിലാവുമെന്ന ആശങ്ക നാം കൈവിടില്ല. വനനശീകരണത്തിനെതിരെ കൈകോര്‍ക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുമാണ് ശ്യാം കുമാറിന്റെ നിയോഗം. തുടക്കം ജന്മനാടായ തേങ്കുറുശ്ശിയിലാണ്. ഇപ്പോള്‍ 15 കിലോമീറ്റര്‍ ചുറ്റളവില്‍ 23,000 മരങ്ങളുണ്ട്. പത്ര വില്‍പനയാല്‍ ജീവിതം വഴിമുട്ടിയപ്പോള്‍ ഓട്ടോറിക്ഷ വാങ്ങി. ഓട്ടോ സവാരിക്കിടയില്‍ മരങ്ങളില്ലാത്തയിടങ്ങള്‍ തിരഞ്ഞ് തൈ നടും. മഴക്കാലത്ത് തൈ നടാനും വേനല്‍ക്കാലത്ത് നടുന്നതിന് പകരം നനയ്ക്കാനും ശ്രമിക്കും. തൈകളുണ്ടെന്ന് പൊതുജനങ്ങള്‍ അറിയാനും നനയ്ക്കാനും വേണ്ടി വെള്ളമുള്ള കുപ്പികള്‍ തൈകള്‍ക്കൊപ്പം വയ്ക്കും. കുപ്പികളിലെ വെള്ളത്തെ തൈകളെപ്പോലെ കിളികളും ആശ്രയിക്കുന്നതിനാല്‍ മരച്ചില്ലകളില്‍ വെള്ളം വച്ചു. ഇന്ന് മൈന, റോബിന്‍, പ്രാവുകള്‍, നാട്ടുമരം കൊത്തി, മീന്‍കൊത്തി, ചെമ്പോത്ത്, നാഗമോഹന്‍, പച്ചിലക്കിളികള്‍ എന്നിവ ശ്യാം കുമാറിന്റെ സ്ഥിരം കൂട്ടുകാരാണ്.

ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ വായു നശിക്കുന്നത് ശ്യാം കുമാര്‍ ആശങ്കയോടെ പങ്ക് വച്ചു. ‘പരിസ്ഥിതി ദിനം വരുമ്പോള്‍ മാത്രം ഓര്‍ക്കുന്ന സ്‌നേഹത്തിന് പകരം നിത്യേന ശുദ്ധവായുവും വെള്ളവും നല്‍കുന്ന പ്രകൃതിയെ എന്നുമോര്‍ക്കണം.
പരിസ്ഥിതി പ്രവര്‍ത്തനമെന്നല്ല, തേങ്കുറുശ്ശിയില്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും ആദ്യ വിളിയെത്തുക അവിടേക്കാണ് അദ്ദേഹം അതത് വിഭാഗങ്ങളെ അറിയിക്കും.
‘ഞാനൊരു അണ്ണാന്‍ കുഞ്ഞിനെ വളര്‍ത്തി. അത് ചാടിപ്പോയി.ഞാനൊരു കിളിയെ വളര്‍ത്തി.അത് പാറിപ്പോയി.ഞാനൊരു മരം നട്ടു.പോയ അണ്ണാനും കിളിയും തിരികയെത്തി.’എന്ന എ.പി.ജെ.അബ്ദുല്‍ കലാമിന്റെ വചനമാണ് ശ്യാം കുമാറും നമുക്ക് നല്‍കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close