KERALANEWSSocial Media

താലിബാനെതിരായ ഫേസ്ബുക് പോസ്റ്റ്; സുനിൽ പി ഇളയിടത്തിനെതിരെ വിമർശനം

കൊച്ചി: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നും തീവ്രവാദികളുടെ കൈയേറ്റത്തെ എതിർത്ത് കൊണ്ടും വിമർശിച്ചു കൊണ്ടും നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. അതേ സമയം കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിന്നും അധികമാരും പ്രതികരിക്കാത്തത് ചർച്ചയായിരുന്നു. എന്നാൽ താലിബാനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചതിനെ തുടർന്ന് ഇടതുപക്ഷ ചിന്തകനും അധ്യാപകനുമായ സുനിൽ പി ഇളയിടത്തിനെ വിമർശിച്ചു കൊണ്ട് പല എഫ്ബി അക്കൗണ്ടുകളിലും പോസ്റ്റുകൾ വരുന്നുണ്ട്.

‘നാല് കോടിയോളമാണ് അഫ്ഗാന്‍ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികള്‍. അരലക്ഷത്തില്‍ കൂടുതലാണ് താലിബന്‍ മതഭീകരര്‍. താലിബാന്‍ ഫാന്‍സ് അതിലും കൂടുതലില്ലേ കേരളത്തില്‍? സത്യായിട്ടും പേടിയാവുന്നുണ്ട്. നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധഗ്രന്ഥം’ എന്നാണ് സുനിൽ പി ഇളയിടം ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്. എസ്ഡിപിഐയുടെ മുഖപത്രമായ ‘തേജസ്’ സുനില്‍ പി ഇളയിടത്തെ സംഘപരിവാറുകാരനായും മുദ്രകുത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close