Movies

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം രണ്ടാം ഭാഗം; ഗദർ 2 പ്രഖ്യാപിച്ച് സണ്ണി ഡിയോൾ

സണ്ണി ഡിയോളും അമീഷ പട്ടേലും പ്രധാന കഥാപാത്രങ്ങളായെത്തി 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗദര്‍ ഏക് പ്രേം കഥ. ഇന്ത്യയുടെ വിഭജനകാലത്തുനടക്കുന്ന പ്രണയകഥയാണ് ചിത്രം പറഞ്ഞത്. ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗദര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സണ്ണി ഡിയോള്‍ തന്നെയാണ് പ്രഖ്യാപിച്ചത്.

‘രണ്ട് ദശാബ്ദങ്ങളിലെ കാത്തിരിപ്പ് അവസാനിക്കുന്നു.’ എന്ന കുറിപ്പോടെയാണ് സണ്ണി ഡിയോൾ ചിത്രം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സീക്വലിന്റെ പ്രഖ്യാപനം എന്നാണ് അമീഷ പട്ടേല്‍ കുറിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത അനില്‍ ശര്‍മ തന്നെയാണ് രണ്ടാമത്തെ ഭാഗവും സംവിധാനം ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close