KERALANEWSTop NewsUncategorized

ഓണത്തിന് സ്കൂളുകൾ വഴി വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ സർക്കാർ സൂക്ഷിച്ചുവച്ചതു വർഷങ്ങൾ പഴക്കമുള്ള പുഴുവരിച്ച അരി; കണ്ണടച്ച് സിവിൽ സപ്ലൈസ് അധികൃതർ

കൊല്ലം: ഓണത്തിന് സ്കൂളുകൾ വഴി വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ സർക്കാർ സൂക്ഷിച്ചുവച്ചതു വർഷങ്ങൾ പഴക്കമുള്ള പുഴുവരിച്ച അരി. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലാണു സംഭവം. സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിതെന്നാണ് അധികൃതരുടെ വാദം. പഴകിയ അരി കീടനാശിനികൾ ഉൾപ്പെടെ ചേർത്തു വൃത്തിയാക്കുന്നതിനിടെ ബിജെപി പ്രവർത്തകർ ഗോ‍ഡൗൺ ഉപരോധിച്ചു തടഞ്ഞു. സിവിൽ സപ്ലൈസ് അധികൃതരുടെ അറിവോടെയാണ് പഴകിയ 2000 ചാക്ക് അരി വൃത്തിയാക്കാൻ കരാർ നൽകിയതെന്ന വിവരവും പുറത്തായി.

സംസ്ഥാനത്തെമ്പാടും ഇത്തരത്തിൽ പഴകിയ അരി വൃത്തിയാക്കി സ്കൂളുകൾ വഴി വിതരണം ചെയ്യാനാണ് ആലോചനയെന്നും സൂചനയുണ്ട്. എന്നാൽ 2018 ബാച്ചിൽപ്പെട്ട അരി ഉൾപ്പെടെ കൂട്ടത്തിലുണ്ട്. ഇതാകട്ടെ പഴകി പുരുവരിച്ച നിലയിലാണ്. ബംഗാളികളും തമിഴ്നാട്ടുകാരും അടങ്ങുന്ന തൊഴിലാളികൾ അനവധി ചാക്കുകൾ വൃത്തിയാക്കിക്കഴിഞ്ഞു. അരി വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ കുപ്പികളും പിടിച്ചെടുത്തു. ഗോഡൗണിൽ ഏറെക്കാലമായി അട്ടിയിട്ടിരുന്ന 2000 ചാക്ക് അരി തൊഴിലാളികളെ കൊണ്ടു വൃത്തിയാക്കാനാണു സപ്ലൈകോ അധികൃതർ കഴിഞ്ഞ 15 ന് ഉത്തരവിറക്കിയത്.

ഇതനുസരിച്ച് ഒരു ചാക്ക് അരി വൃത്തിയാക്കാൻ 40 രൂപ നിരക്കിൽ കരാർ നൽകുകയായിരുന്നു. കരാറുകാരന്റെ തൊഴിലാളികൾ കീടനാശിനി അടക്കമുള്ള രാസപദാർഥങ്ങൾ ഉപയോഗിച്ചു അരി വൃത്തിയാക്കി തുടങ്ങിയതോടെയാണു വിവരം പുറത്തായത്. വിവരം അറിഞ്ഞു ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. ബിജെപി പ്രവർത്തകർ ഗോഡൗൺ ഉപരോധിച്ചതോടെ കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ, അരി വൃത്തിയാക്കാന്‍ സപ്ലൈകോ അധികൃതർ നൽകിയ ഉത്തരവിന്റെ പകർപ്പും പുറത്തായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close