
ന്യൂഡൽഹി: കോവിഡ് നഷ്ടപരിഹാര വിതരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ നിലനിൽക്കുന്നത് പരിതാപകരമായ സാഹചര്യമെന്ന് വിലയിരുത്തി സുപ്രീംകോടതി. 40,000ത്തോളം പേർ മരിച്ചതിൽ നഷ്ടപരിഹാരം ഇതിനോടകം വിതരണം ചെയ്തത് 548 പേർക്കു മാത്രമാണ്. അപേക്ഷിച്ചവർക്ക് ഒരാഴ്ച്ചയ്ക്കകം 50,000 രൂപ നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞു.
അതേസമയം, കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 10,077 അപേക്ഷകൾ ലഭിച്ചെന്നും ഇതിൽ 1,948 പേർക്ക് അർഹതയുണ്ടെന്നു കണ്ടെത്തിയെന്നും സർക്കാർ പറഞ്ഞു. ബാക്കി അപേക്ഷകൾ പരിഗണനയിലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. കഴിഞ്ഞ ദിവസം, കോവിഡ് നഷ്ടപരിഹാര വിതരണത്തിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന സർക്കാരുകളെ സുപ്രീം കോടതി വിമർശിച്ചിരുന്നു.
നഷ്ടപരിഹാര വിതരണത്തിനുള്ള പോർട്ടലിനെ വിപുലമായി പരസ്യപ്പെടുത്താത്തതാണു ഗുജറാത്ത് സർക്കാരിന്റെ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയത്. ഓൾ ഇന്ത്യ റേഡിയോയിൽ പരസ്യം നൽകിയെന്ന സർക്കാരിന്റെ മറുപടിക്ക് അതാരു കേൾക്കാനെന്നായിരുന്നു കോടതിയുടെ ചോദ്യം. പകരം, പ്രാദേശിക പത്രങ്ങളിൽ വിശദമായി പരസ്യം നൽകാനും നിർദേശിച്ചിരുന്നു.നഷ്ടപരിഹാര വിതരണം ഗണ്യമായി കുറഞ്ഞ ബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളെയും വിമർശിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക