INDIANEWS

കടൽകൊല കേസ്; ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ നഷ്ടപരിഹാരം വിതരണം തടഞ്ഞ് സുപ്രീംകോടതി

ഡൽഹി: കടൽകൊല കേസിൽ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ നഷ്ടപരിഹാരം വിതരണം നൽകുന്നത് സുപ്രീംകോടതി തടഞ്ഞു. സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രഡിക്കാണ് കോടതി നോട്ടീസ് അയച്ചത്. ബോട്ടുടമക്കുള്ള നഷ്ടപരിഹാര തുക ഇപ്പോൾ നൽകേണ്ടെന്ന് കേരള ഹൈക്കോതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നഷ്ടപരിഹാര തുകയിൽ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യതൊഴിലാളികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപവീതമാണ് നഷ്ടപരിഹാരം നൽകിയത്. സംഭവം നടന്ന ദിവസം ബോട്ടിലുണ്ടായിരുന്നവരാണ് സുപ്രീംകോടതിയെ സമീപിച്ച ഏഴുപേരും.

കേസിൽ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. മത്സ്യ തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close