Top News

മേയറല്ല, എംപിയാണ് ! പൊലീസുകാരനെ വിളിച്ചു വരുത്തി നിർബന്ധ പൂർവ്വം സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി

തൃശൂർ: തൃശ്ശൂരിനടുത്ത് ഒല്ലൂർ എസ്ഐയെ വിളിച്ചു വരുത്തി നിർബന്ധ പൂർവ്വം സല്യൂട്ട് ചെയ്യിച്ച് മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപി എംപി. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കാൻ എത്തിയപ്പോൾ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് എം പി സല്യൂട്ട് ചെയ്യിച്ചത്. താൻ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപി പറഞ്ഞത്.

15 മിനിട്ട് എസ്ഐ വാഹനത്തിൽ തന്നെ ഇരുന്നുവെന്നും അയാൾ ചെയ്തത് മര്യാദക്കേടാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓർമിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ് രാജ്യസഭാ സെക്രട്ടേറിയെറ്റ് അറിയിച്ചിട്ടുള്ളത്. നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതിൽ പോലീസ് അസോസിയേഷനുൾപ്പെടെ എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പോലീസ് അസ്സോസിയേഷൻക്കാർ രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close