INDIANEWS

ബ്ലാക് ഫംഗസ് ബാധിച്ച് വൃക്കയും പാതി ശ്വാസകോശവും നഷ്ടമായയാൾക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ ; ലോകത്തിലെ ആദ്യത്തെ സംഭവമെന്ന് ഡോക്ടർമാർ

ന്യൂഡൽഹി : ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരു വൃക്കയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും നഷ്ടമായ 34 കാരന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി. ഇത്തരത്തിൽ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും കൂടാതെ മറ്റ് അവയവങ്ങൾ തകരാറിൽ ആവുകയും ചെയ്ത ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചത് വലിയ അത്ഭുതം തന്നെയെന്ന് ഡൽഹി സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം.

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ശേഷമാണ് രോഗിയിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയുന്നത്. വലത് വൃക്കയെയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും ബ്ലാക്ക് ഫംഗസ് ബാധിച്ച് പ്രവർത്തന രഹിതമാവുകയായിരുന്നു. ഇത്തരത്തിൽ ബ്ലാക്ക് ഫംഗസ് വളരെ കടുത്ത രീതിയിൽ ബാധിക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയാണിതെന്നും ഡോക്ടർമാർ പറയുന്നു. വൃക്കയുടെയും ശ്വാസകോശത്തിന്‍റെയും ഭാഗങ്ങൾ ഫംഗസ് കീഴടക്കിയിരുന്നു. മറ്റ് ഭാഗങ്ങളിലേക്കും പടരുമെന്ന് ഭീതിയിലായിരുന്നു അതുകൊണ്ടാണ് വളരെ വേഗം ശസ്ത്രക്രിയ നടത്തിയത്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾ മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗിക്ക് മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നും ആശുപത്രി വിട്ടെന്നും അധികൃതർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close