NEWSTop NewsWORLD

പിതാവ് അഫ്ഗാൻ സേനയിൽ ചേർന്നെന്ന സംശയം; മകനെ വധിച്ച് താലിബാന്റെ ക്രൂരത; നടപ്പാക്കുന്ന നിയമങ്ങളെല്ലാം അപരിഷ്‌കൃതം

കാബൂൾ: താലിബാന്റെ ക്രൂരതകളുടെ എന്നതിൽ ഒന്നുകൂടി. പിതാവ് അഫ്‌ഗാൻ സേനയിൽ ചേർന്നെന്ന സംശയത്തെ തുടർന്ന് മകനെ താലിബാൻ വധിച്ചു. സ്വതന്ത്ര മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വറാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തഖർ പ്രവിശ്യയിലാണ് സംഭവം. പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുഞ്ഞിനെ താലിബാന്‍ വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

താലിബാന്റെ ക്രൂരതകളുടെ വാർത്തകൾ ഇപ്പോഴും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഹെരാത്ത് നഗരത്തിൽ ഒരാളെ കൊലപ്പെടുത്തി പൊതുജനമധ്യത്തിൽ ക്രെയിനില്‍ കെട്ടിത്തൂക്കിയിരുന്നു. നാല് പേരെയാണ് അന്ന് വധശിക്ഷക്ക് വിധേയമാക്കിയത്. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്ന ഉറപ്പിനെ കാറ്റിൽ പറത്തിയാണ് താലിബാന്റെ നിലപാടുകൾ. എതിർക്കുന്നവരെ ക്രൂരമായി അടിച്ചമർത്തുകയാണെന്നാണ് എബിസി റിപ്പോർട്ട് ചെയ്യുന്നത്. താലിബാനെ പ്രതിരോധിച്ചുനിന്ന പഞ്ചശീറില്‍ സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങി പരിശോധിച്ച് എന്തെങ്കിലും സംശയമുള്ളതായി തോന്നിയാല്‍ വെടിവെച്ചു കൊല്ലുകയാണ് ചെയ്യുന്നതെന്നും എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. സതേണ്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ബാര്‍ബര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. താടി വടിക്കുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞാണ് ബാര്‍ബര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 1996 കാലത്തേതുപോലെ അപരിഷ്‌കൃത നിയമങ്ങള്‍ നടപ്പാക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു. മോഷണക്കുറ്റത്തിന് കൈവെട്ടുന്ന ശിക്ഷ ഒഴിവാക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close