NEWSWORLD

ഒരു മിനിറ്റിനുള്ളിൽ വേദനയില്ലാത്തതും സമാധാനപരവുമായ മരണം; സ്വിറ്റ്സർലൻഡിൽ ആത്മഹത്യാ മെഷീന് നിയമസാധുത

സ്വിറ്റ്സർലൻഡ്: ഒരു മിനിറ്റിനുള്ളിൽ താരതമ്യേന വേദനയില്ലാത്തതും സമാധാനപരവുമായ മരണം വാഗ്ദാനം ചെയ്യുന്ന അക്കോഫിൻ ആകൃതിയിലുള്ള ആത്മഹത്യ മെഷീൻ സ്വിറ്റ്‌സർലൻഡിൽ നിയമവിധേയമാക്കിയതായി അതിന്റെ നിർമ്മാതാക്കൾ പറഞ്ഞു. ന്യൂസീലൻഡിൽ ദയാവധം അനുവദനീയമാണ്. കഴിഞ്ഞ വർഷം ഏകദേശം 1300ഓളം ആളുകൾ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു.

മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. ശരീരം പൂർണമായി തളർന്നവർക്ക് കണ്ണടച്ചാൽ പോലും യന്ത്രം പ്രവർത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാൽ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ എക്സിറ്റ് ഇൻ്റർനാഷണൽ ഡയറക്ടർ ഡോ. ഫിലിപ് നിഷ്കെയാണ് ഈ മെഷീനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

മെഷീനെതിരെ വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമർശകർ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close