KERALANEWS

വര്‍ഗീയ ലേഖനങ്ങള്‍ പഠന ഭാഗമാകുന്നത് ദോഷം ചെയ്യും; കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസ്​ പ്രശ്​നം നിറഞ്ഞതുതന്നെ ; മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ ഗവേണന്‍സ്​ ആന്‍ഡ്​​ പൊളിറ്റിക്​സ്​ കോഴ്​സി​ന്റെ വിവാദമായ സിലബസ്, പ്രശ്നം നിറഞ്ഞതെന്ന്​ ​ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. വിമര്‍ശനാത്മക പഠനത്തിനായിപോലും വര്‍ഗീയനിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസി​ന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. സിലബസിന്റെ സാമൂഹിക കാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങളുണ്ടായാല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ഫേസ്​ബുക്ക്​ ​പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി. രാഷ്​ട്രീയചിന്തയെന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്​ തയാറാക്കിയിട്ടുള്ള​തെന്ന് മനസിലാക്കാൻ ഇടനല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റുപല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടംനല്‍കിയിട്ടില്ല.

വര്‍ഗീയ വിഭജന അജണ്ടകള്‍ക്ക് ശക്തികിട്ടാന്‍ സിലബസുകള്‍ കാരണമായിക്കൂടെന്ന സാമൂഹിക കാഴ്ചപ്പാടും സര്‍ക്കാറിനുണ്ട്. സെക്യുലര്‍ ഇടമായി തുടരേണ്ട ക്ലാസ്​ റൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായ കൃതികള്‍ സിലബസില്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഇതിനെക്കുറിച്ച് സര്‍വകലാശാല അധികൃതരെ അറിയിച്ചു തുടര്‍ന്ന് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു. സര്‍വകലാശാലകളുടെ ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടല്‍ സര്‍ക്കാറിന്റെ നിലപാടല്ല. അതിനാല്‍, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള സര്‍വകലാശാലയുടെ മറുപടി വിശ്വാസത്തിലെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close