INDIANEWSSPORTS

ടി20 ലോകകപ്പ് 2021; ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

ഷാർജ : ടി20 ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്കോട്ലൻഡിന്റെ വരവ്.

അഫ്ഗാൻ നിരയിൽ ഓപ്പണർമാരായ ഹസ്‌റത്തുള്ള സസായിയും മുഹമ്മദ് ഷഹ്സാദും കൂറ്റനടികൾക്ക് പേര് കേട്ട ബാറ്റർമാർ ആണ്. മധ്യനിരയിൽ റഹ്‌മാനുള്ള ഗുർബാസ്, നജീബുള്ള സദ്രാൻ, അസ്ഗർ അഗ്‌ഫാൻ, മുഹമ്മദ് നബി എന്നിവരടങ്ങുന്ന ബാറ്റിങ്ങ് നിര വളരെ മികച്ചതാണ്. ഗുൽബദിൻ നയിബ്, റഷീദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൾ ഹഖ്, ഹമീദ് ഹസൻ എന്നിവരാണ് ബൗളിംഗ് നിരയിലെ വജ്രായുധങ്ങൾ. റഷീദ് ഖാൻ തന്നെയാണ് അഫ്ഗാൻ ടീമിന്റെ തുറുപ്പുചീട്ട്.

സ്കോട്ലൻഡിന്റെ ബാറ്റിങ്ങ് നിരയിൽ ജോർജ് മുൻസെ, കൈൽ കോട്സർ എന്നിവരാണ് ഓപ്പണർമാർ. മാത്യു ക്രോസ്സ്, റിച്ചി ബെറിങ്ടൻ, കലും മക്ലോഡ്, മൈക്കിൾ ലീസ്‌ക് എന്നിവരാണ് ബാറ്റർമാർ. ബൗളിംഗ് നിരയിൽ ക്രിസ് ഗ്രീവ്സ്, മാർക്ക് വാട്ട്, ജോഷ് ഡേവി, അലസ്ടയർ ഇവാൻസ്, ബ്രാഡ്‌ലി വീൽ എന്നിവരാണ് ബൗളർമാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close