NEWSWORLD

13 ഹസാരകളെ കൊലചെയ്ത് താലിബാൻ; ഭൂരിഭാഗവും അഫ്ഗാൻ സൈനികരായിരുന്നെന്ന് ആംനസ്റ്റി ഇന്റർനാഷണൽ; കൊല്ലപ്പെട്ടവരിൽ 17 വയസ്സുള്ള പെൺകുട്ടിയും

കാബൂൾ: താലിബാൻ സൈന്യം 13 ഹസാരകളെ നിയമവിരുദ്ധമായി വധിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും അഫ്ഗാൻ സൈനികരാണ് എന്നാണ് ലഭിക്കുന്ന വിവരം. ആംനസ്റ്റി ഇന്റർനാഷണൽ നടത്തിയ അന്വേഷണത്തിൽ ആഗസ്റ്റ് 30 ന് മധ്യ അഫ്ഗാനിസ്ഥാനിലെ ദായ്കുണ്ടി പ്രവിശ്യയിലെ കഹോർ ഗ്രാമത്തിലാണ് കൊലപാതകങ്ങൾ നടന്നത്. കൊല്ലപ്പെട്ടവരിൽ 11 പേർ അഫ്ഗാൻ ദേശീയ സുരക്ഷാ സേനയിലെ അംഗങ്ങളും രണ്ടുപേർ സാധാരണക്കാരുമാണ്. കൊല്ലപ്പെട്ടവരിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്.

താലിബാൻ അഫഗാനിസ്ഥാനിൽ ഭരണം പിടിച്ച ശേഷം 1990 -കളുടെ അവസാനത്തിൽ രാജ്യത്തെ രാജ്യത്തെ തങ്ങളുടെ മുൻ കടുത്ത ഭരണത്തിൽ നിന്ന് മാറിയെന്ന് ഉറപ്പു നൽകുമ്പോൾ തന്നെയാണ് താലിബാന്റെ ഈ ക്രൂര കൃത്യം. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള സ്വാതന്ത്ര്യം അഫ്ഗാനിൽ ഇല്ലാതാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അഫ്ഗാനിസ്ഥാനിലെ 36 ദശലക്ഷം ആളുകളിൽ ഏകദേശം 9% ഹസാരകളാണ്. സുന്നികൾ ഭൂരിപക്ഷമുള്ള രാജ്യത്ത് ഷിയാ മുസ്ലീങ്ങളായതിനാൽ അവർ അക്രമങ്ങൾ നേരിടേണ്ടിവരുന്നു.

അഫ്ഗാനിസ്ഥാനിലെ മുൻ ഭരണകാലത്ത് കുപ്രസിദ്ധമായ അതേ ദുരുപയോഗം താലിബാൻ ചെയ്യുന്നുവെന്നതിന്റെ കൂടുതൽ തെളിവാണ് ഹസാരകളുടെ വധശിക്ഷകൾ എന്ന് ആംനസ്റ്റിയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ് പറഞ്ഞു. എന്നാൽ ഈ പ്രതികരണത്തോട് താലിബാൻ വക്താക്കളായ സബീഹുല്ല മുജാഹിദും ബിലാൽ കരിമിയും പ്രതികരിച്ചില്ല. അതേ സമയം കൊലപാതകങ്ങളൊന്നും നടന്നിട്ടില്ലെന്നും പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ താലിബാൻ അംഗത്തിന് പരിക്കേൽക്കുയാണ് ചെയ്തതെന്നുമാണ് താലിബാൻ നിയുക്ത ദായ്കുണ്ടി പോലീസ് മേധാവി സാദിഖുള്ള അബേദ് പറഞ്ഞത്.

ആംനസ്റ്റി റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 14 -ന് താലിബാൻ ദായ്കുണ്ടി പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്തു. ഏകദേശം 34 മുൻ സൈനികർ ഖിദിർ ജില്ലയിൽ സുരക്ഷ തേടി. സർക്കാർ സൈനിക ഉപകരണങ്ങളും ആയുധങ്ങളും കൈവശമുണ്ടായിരുന്ന സൈനികർ താലിബാന് കീഴടങ്ങാൻ സമ്മതിക്കുകയായിരുന്നു. ഓഗസ്റ്റ് 30 -ന് ഏകദേശം 300 താലിബാൻ പോരാളികൾ ദഹാനി കുൽ ഗ്രാമത്തിന് സമീപമുള്ള ഒരു വാഹനവ്യൂഹത്തിൽ എത്തിച്ചേർന്നു. തുടർന്ന് അവിടെ താമസിച്ചിരുന്ന സുരക്ഷാസേന കുടുംബത്തോടൊപ്പം പ്രദേശം വിട്ടുപോകാൻ ശ്രമിച്ചപ്പോൾ താലിബാൻ പോരാളികൾ അവരെ പിടികൂടുകയും ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ 17 വയസ്സുള്ള മസുമ എന്ന പെൺകുട്ടിയു മരിച്ചു. താലിബാൻ പിടിച്ചെടുത്തവരെ സമീപമുള്ള തദീതടത്തിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയിരുന്നുവെന്ന് ആംനസ്റ്റി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close