NEWSTop NewsWORLD

ലൈം​ഗിക അടിമകളാക്കാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളെ വേണം; മതനേതാക്കൾക്ക് നിർദ്ദേശം നൽകി താലിബാൻ

തിരുവനന്തപുരം: അഫ്​ഗാനിസ്ഥാനിലെ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകാൻ പ്രാദേശിക മതനേതാക്കളോട് നിർദ്ദേശിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ നിയന്ത്രണത്തിലായതിനു പിന്നാലെയാണ് തങ്ങളുടെ പോരാളികൾക്ക് ലൈം​ഗിക അടിമകളാക്കാൻ പെൺകുട്ടികളുടെ ലിസ്റ്റ് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളിലെ എല്ലാ ഇമാമുകളും മുല്ലകളും താലിബാൻ പോരാളികളുമായി വിവാഹിതരാകാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകണമെന്ന് താലിബാൻ കൾച്ചറൽ കമ്മിഷന്റെ പേരിൽ പുറത്തിറക്കിയ കത്തിൽ പറയുന്നു. ഇവരെ തങ്ങളുടെ പോരാളികളെ കൊണ്ട് ഇവരെ വിവാഹം കഴിച്ച് പാകിസ്ഥാനിലെ വസീറിസ്ഥാനിലേക്ക് കൊണ്ടുപോകാമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടെവച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുമെന്നും ഇവരെ പുനഃസംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

തഖാർ പ്രവിശ്യയിലെ ജില്ലകളിൽ താലിബാൻ പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്ത് പോകുന്നത് വിലക്കിയതായും താടിവളർത്താൻ പുരുഷൻമാരെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അമേരിക്കൻ സൈന്യം പിന്മാറിയതോടെയാണ് അഫ്ഗാനിസ്ഥാനിൽ 2001ന് ശേഷം വീണ്ടും ഭരണം പിടിക്കാനുള‌ള ശ്രമം താലിബാൻ ശക്തമാക്കിയത്. നിലവിൽ താലിബാന്റെ കൈപ്പിടിയിലുള‌ള രാജ്യത്തെ അതിർത്തി, മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ പ്രധാനമാണ്. ഖത്തറിൽ വച്ച് നടന്ന താലിബാൻ-അഫ്ഗാൻ സർക്കാർ സമാധാനശ്രമം പരാജയപ്പെട്ടതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ രാജ്യത്ത് തർക്കം രൂക്ഷമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close