Breaking NewsNEWSTop NewsWORLD

ജിഹാദിന്റെ പേരിൽ നടത്തുന്നത് കൊലയും നശീകരണവും; താലിബാനെ നിയന്ത്രിക്കുന്നത് പാകിസ്ഥാൻ എന്നും റിപ്പോർട്ട്

കാബൂൾ: അഫ്​ഗാനിസ്ഥാനിലെ താലിബാനെ നിയന്ത്രിക്കുന്നത് പാകിസ്ഥാൻ എന്ന് റിപ്പോർട്ട്. പാക് സേനയും രഹസ്യാന്വേഷണ വിഭാ​ഗവും നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണ് താലിബാൻ ഭീകരർ എന്നാണ് അഫ്​ഗാൻ പത്രമായ ‘ദി കാബൂൾ ടൈംസ്’ പറയുന്നത്. മുഖപ്രസം​ഗത്തിലാണ് ‘ദി കാബൂൾ ടൈംസ്’ പാകിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുന്നത്.

പൂത്തു നിൽക്കുന്ന ശിംശപാ വൃക്ഷം കണ്ടിട്ടുണ്ടോ ?

താലിബാൻ നേതാക്കൾ പാക്കിസ്ഥാനിൽ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കുന്നതും പ്രാർഥനകളിൽ പണം ആവശ്യപ്പെടുന്നതും പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം പാക്കിസ്ഥാനിൽ കൊണ്ടുവന്ന് താ‍ലിബാൻ സംസ്കാരം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. താലിബാന്‍ നേതാക്കൾക്കും മറ്റും ആരോഗ്യ സേവനങ്ങൾ പാക്കിസ്ഥാൻ കൊടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ജിഹാദിന്റെ പേരിൽ കൊലയും നശീകരണവുമാണ് താലിബാന്‍ നടത്തുന്നത്. പാക്ക് ഉത്തരവുകൾ നടപ്പാക്കാൻ അമാന്തിക്കുന്നില്ലെന്നും കാബുൾ ടൈംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്

അതിനിടെ, അഫ്​ഗാനിസ്ഥാനിലെ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകാൻ പ്രാദേശിക മതനേതാക്കളോട് താലിബാൻ നിർദ്ദേശിച്ചു. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ നിയന്ത്രണത്തിലായതിനു പിന്നാലെയാണ് തങ്ങളുടെ പോരാളികൾക്ക് ലൈം​ഗിക അടിമകളാക്കാൻ പെൺകുട്ടികളുടെ ലിസ്റ്റ് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സെക്സ് ചെയ്യുന്ന സമയം സ്ത്രീ ശരീരത്തിലെ ‘ഡോണ്ട് ടച്ച് മി’ സ്പോട്ടുകൾ

തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളിലെ എല്ലാ ഇമാമുകളും മുല്ലകളും താലിബാൻ പോരാളികളുമായി വിവാഹിതരാകാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകണമെന്ന് താലിബാൻ കൾച്ചറൽ കമ്മിഷന്റെ പേരിൽ പുറത്തിറക്കിയ കത്തിൽ പറയുന്നു. ഇവരെ തങ്ങളുടെ പോരാളികളെ കൊണ്ട് ഇവരെ വിവാഹം കഴിച്ച് പാകിസ്ഥാനിലെ വസീറിസ്ഥാനിലേക്ക് കൊണ്ടുപോകാമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടെവച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുമെന്നും ഇവരെ പുനഃസംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബർഗർ ഇവനാണ്

തഖാർ പ്രവിശ്യയിലെ ജില്ലകളിൽ താലിബാൻ പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്ത് പോകുന്നത് വിലക്കിയതായും താടിവളർത്താൻ പുരുഷൻമാരെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അമേരിക്കൻ സൈന്യം പിന്മാറിയതോടെയാണ് അഫ്ഗാനിസ്ഥാനിൽ 2001ന് ശേഷം വീണ്ടും ഭരണം പിടിക്കാനുള‌ള ശ്രമം താലിബാൻ ശക്തമാക്കിയത്. നിലവിൽ താലിബാന്റെ കൈപ്പിടിയിലുള‌ള രാജ്യത്തെ അതിർത്തി, മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ പ്രധാനമാണ്. ഖത്തറിൽ വച്ച് നടന്ന താലിബാൻ-അഫ്ഗാൻ സർക്കാർ സമാധാനശ്രമം പരാജയപ്പെട്ടതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ രാജ്യത്ത് തർക്കം രൂക്ഷമായത്.

കോവിഡിനെ തടയാൻ ഒരു കപ്പ് കാപ്പി കുടിച്ചാലോ…

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close