NEWSWORLD

‘ഐൻ ദുബായ്’: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം ഉദ്ഘാടനം ചെയ്തു; ഉച്ചകഴിഞ്ഞ് 2 മണി മുതൽ സന്ദർശകർക്ക് പ്രവേശനം

ദുബായ്: ‘ഐൻ ദുബായ്’ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ബ്ലൂ വാട്ടേഴ്‌സ് ഐലൻഡിൽ ഐൻ ദുബായ് 250 മീറ്റർ ഉയരത്തിലാണ് നിൽക്കുന്നത്. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികൾ, ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം എന്നിവ ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2 മണി മുതൽ സന്ദർശകർക്ക് ഐൻ ദുബായിയിലേക്ക് പ്രവേശിക്കാം.

ഒരേ സമയം 1,750 പേർക്ക് ഐൻ ദുബായിയിൽ പ്രവേശിക്കാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണ് ഐൻ ദുബായിയിലുള്ളത്. ഒരു തവണ കറങ്ങാൻ 38 മിനിറ്റ് വേണം. ഒരു ക്യാബിനിൽ 40 പേർക്കുവരെ കയറാമെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 7 പേരെ മാത്രമേ അനുവദിക്കൂ. കുടുംബമായോ ഗ്രൂപ്പ് ആയോ വന്നാൽ 10 പേർക്ക് വരെ പ്രവേശിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close