KERALANEWS

മുല്ലപെരിയാർ വിഷയം ; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു വി ഡി സതീശൻ കത്തയച്ചു

തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു. കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഡാം ആവശ്യമാണെന്ന് അദ്ദേഹം കുറിച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്.

പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ പിന്തുണ നൽകണം. തമിഴ്നാടിനു ജലം കേരളത്തിനു സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close