INDIANEWS

തമിഴ് നാട്ടിൽ പെട്രോൾ വില കുറച്ചു ; നാളെ മുതൽ പുതുക്കിയ വില ; തിരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ് നാട്ടിൽ പെട്രോളിന്റെ വില കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്. പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ വീതം കുറയുമെന്ന് ധനമന്ത്രി പി. ടി. ആർ. പളനി വേൽ ത്യാഗരാജൻ നിയമസഭയിൽ പറഞ്ഞു.

എക്സൈസ് നികുതിയാണ് കുറച്ചത്. ഇതുമൂലം സർക്കാരിന് 1160 കോടി വാർഷിക നഷ്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021-22 വർഷത്തേയ്ക്കുള്ള പുതിയ ബജറ്റിൽ മണ്ഡല വികസനത്തിനായുള്ള എംഎൽഎ ഫണ്ട്‌ മൂന്ന് കോടിയായി ഉയർത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി ഉയർത്തി. കായിക യുവജന വികസനത്തിനായി 225.62 കോടി രൂപയും നീക്കിവെച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close