KERALANEWS

സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീവില; വില വർദ്ധനവിന് കാരണം തമിഴ്നാട്ടിൽ മഴമൂലമുണ്ടായ കൃഷിനാശം

ഗൂഡല്ലൂർ: കേരളത്തിൽ പച്ചക്കറികൾക്ക് തീവിലയാണ്. തക്കാളിക്കും ബീൻസിനും വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴമൂലമുണ്ടായ കൃഷിയുടെ നാശമാണ്. എന്നാൽ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറിക്കള്‍ക്ക് മുന്‍പുള്ളതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല. എന്നാൽ കേരളത്തിൽ തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്.

തിരുവനന്തപുരത്തെ മാര്‍ക്കറ്റിൽ കിലോയ്ക്ക് 60 രൂപയാണ് വില. എന്നാൽ തമിഴ്നാട്ടിലെ തേനിയിൽ മഴ മൂലം തക്കാളി ചെടികള്‍ അഴുകി നശിച്ചിരിക്കുകയാണ്. പഴങ്ങള്‍ എല്ലാം കൊഴിഞ്ഞു പോയി. ശേഷിച്ചവ പറിച്ചെടുക്കുകയാണ് കര്‍ഷകര്‍. നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് കർഷകർക്ക് നിരത്തണുള്ളത്.

ബീൻസും അമരപ്പയറും മല്ലിയിലയും മഴയിൽ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയിൽ ഇവയുടെ വില കൂടി. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി. ബീൻസിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല. ദിവസവും ഇന്ധന വില വര്‍ധന ഉയരുന്നുണ്ടെങ്കിലും രണ്ടും മാസം മുൻപ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close