Breaking NewsINDIANEWSTop News

ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് തടയണം; കൊങ്കുനാട് വിവാദത്തിന് പിന്നിലെ കഥ ഇങ്ങനെ

ന്യൂഡൽഹി: കൊങ്കുനാട് വിവാദത്തിന് പിന്നിൽ തമിഴ്നാട്ടിൽ ബിജെപിയുടെ വളർച്ച തടയാനുള്ള അജണ്ട. തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിൽ വ്യക്തമാക്കിയതോടെയാണ് ബിജെപിക്കെതിരായ പ്രചാരണത്തിന് ലക്ഷ്യമിട്ടായിരുന്നു കൊങ്കുനാട് വിവാദം എന്ന് വ്യക്തമാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കിയത്. ബിജെപിയോ കേന്ദ്ര സർക്കാരോ ഔദ്യോ​ഗികമായി കൊങ്കുനാടിനെ കുറിച്ച് പറയുന്നതിന് മുമ്പാണ് തമിഴ്നാട്ടിൽ ഇത് സംബന്ധിച്ച വിവാദം കനത്തത്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികളും അരങ്ങേറിയിരുന്നു.

തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് രൂപാകരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിഷേധവുമായി രാഷ്ട്രീയ- സാമൂഹിക രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്ന പത്രങ്ങള്‍ കത്തിച്ചും ഇതിനെതിരായ ക്യാമ്പയിനുകള്‍ ശക്തമാക്കിയുമായിരുന്നു തമിഴ് ജനതയുടെ പ്രതിഷേധം.

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശമാണ് കൊങ്കുനാട്. പരമ്പരാ​ഗതമായി എഐഎഡിഎംകെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. ഇവിടെ ബിജെപിക്കും അടുത്തകാലത്തായി ശക്തി വർധിപ്പിക്കാൻ കഴിഞ്ഞിരുന്നു. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾകൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നായിരുന്നു റിപ്പോർട്ടുകൾ. കൊങ്കുനാട് രൂപീകരണത്തിന് സംഘപരിവാര്‍ ചുക്കാന്‍ പിടിക്കുന്നത് തമിഴ് ദേശീയത തകര്‍ക്കാനാണെന്ന ആക്ഷേപമായിരുന്നു പ്രധാനമായും ഉയര്‍ന്നിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close