INDIANEWSTop News

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ വെടിവെയ്പ്പ്; പ്രകോപനമില്ലാതെ വെടിവെച്ചെന്ന് മത്സ്യത്തൊഴിലാളികൾ; ഒരാൾക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾക്കു നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. സംഭവത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു. ആദ്യം കല്ലെറിയുകയും പിന്നീട് വെടിവെക്കുകയും ചെയ്തു എന്നാണ് തൊഴിലാളികൾ പറയുന്നത്. കൊടൈക്കര തീരത്തിലാണ് സംഭവം നടന്നത്.

കലൈശെൽവത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. വെടിയേറ്റ് പരിക്കേറ്റ കലൈസെൽവനെയും കൊണ്ട് ‍തങ്ങൾ വേ​ഗം നാ​ഗപട്ടണത്തിലെ സർക്കാർ ആശുപത്രിയിൽ എത്തുകയായിരുന്നും വെടിയുണ്ട ആദ്യം ബോട്ടിൽ തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പത്തംഗ സംഘം സഞ്ചരിച്ച ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാവിലെ അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപം മീൻ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ സേന വെടിയുതിർക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close