ചെന്നൈ : തിരഞ്ഞെടുപ്പ് കാലത്ത് നിരവധി വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. എന്നാൽ തമിഴ്‍നാട്ടിലെ ഇലക്ഷൻ കാലത്ത് ഡിഎംകെ യുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന് പാലിച്ച് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ ക്ഷേത്രങ്ങളിൽ നിന്നും ഇല്ലാതാക്കി, എല്ലാ ജാതിയിൽപ്പെട്ടവരെയും പൂജാരിയാക്കുമെന്ന വാഗ്ദാനമാണ് സർക്കാർ സാക്ഷാത്‌കരിച്ചത്. പിന്നോക്ക ജാതിയിലുള്ള 58 പേരെയാണ് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ പൂജാരികളായി നിയമിച്ചത്. തമിഴ്‌നാട് ക്ഷേത്രാചാര പ്രകാരം പരിശീലനം പൂർത്തിയാക്കിയവരാണിവർ.
ക്ഷേത്രാചാരങ്ങൾ ഒരു പ്രത്യേക ജാതിയ്ക്കായി മാറ്റിവെയ്ക്കപ്പെട്ട ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ൽ രണ്ട് പിന്നോക്ക ജാതിയിൽപ്പെട്ടവരെ മധുരയിലെ ക്ഷേത്രത്തിൽ പൂജാരികളായി നിയമിച്ചിരുന്നു. എന്നാൽ തുടർന്നുണ്ടായ നിയമ തടസ്സങ്ങൾ കാരണം ആ നിയമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. 2006 ൽ പഠനം പൂർത്തിയാക്കിയവർക്കാണ് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.