INDIANEWSSPORTS

ഇന്ത്യൻ ഒളിംമ്പിക്സ് താരങ്ങളെ കാത്ത് ടാറ്റയുടെ സമ്മാനം; നൽകുന്നത് ആൽട്രോസ് കാർ

മുംബൈ: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഇന്ത്യൻ താരങ്ങളെ കമ്പനി ആദരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഒളിംമ്പിക്സിൽ പങ്കെടുത്തവരുടെ ധീരമായ പരിശ്രമത്തിന് നന്ദിപറയുന്നതിന്റെ ഭാഗമായാണ് കാർ സമ്മാനിക്കുന്നത്.
ഗോൾഡ് നിറത്തിലുള്ള ആൾട്രോസ് കാറാണ് താരങ്ങൾക്ക് നൽകുന്നത്.

‘അവർക്ക് ഒരു മെഡൽ നഷ്ടമായിരിക്കാം, പക്ഷേ അവർ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം നേടി, അവരുടെ സമർപ്പണത്തിലൂടെയും ഇന്ത്യയിലെ വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഒരു യഥാർത്ഥ പ്രചോദനവുമാണ്. ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങൾ ജനങ്ങളുടെ വികാരത്തെ മനസ്സിലാക്കുന്നു’ എന്ന് ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.

ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് മഹീന്ദ്ര XUV700 എന്ന പുതിയ വാഹനം ലോഞ്ച് ചെയ്തതിന് ശേഷം സമ്മാനിക്കുമെന്ന് മഹീന്ദ്ര & മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്രയും പറഞ്ഞു. ആഗസ്റ്റ് 14 ന് പുതിയ എസ്‌യുവി അവതരിപ്പിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close