AUTOMOTIVENEWS

ഇനി ഇന്ധനച്ചെലവ് കുറയും അന്തരീക്ഷ മലിനീകരണം തടയും; ഇലക്ട്രിക് ട്രക്കുമായി ടാറ്റാ

രാജ്യത്തിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ എല്ലാം ഇലക്ട്രിക് വാഹനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ സഹ സ്ഥാപനമായ ടാറ്റാ സ്റ്റീലും അതേ വഴിക്ക് കുതിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറക്കാനും ഇന്ധന ചിലവ് പൂർണമായി ഒഴിവാക്കാനും ടാറ്റാ സ്റ്റീൽ ഇലക്ട്രിക് ഹെവി വാഹനങ്ങൾ(ട്രക്ക്) ഉപയോ​ഗിച്ചു തുടങ്ങിയിരിക്കുന്നു. ടാറ്റാ പ്ലാന്റിൽ നിന്നു ഇരുമ്പ് കൊണ്ടുപോകാനായി 15 ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറക്കുന്നത്. സ്റ്റാർട്ടപുമായി കരാർ

ഉത്തർ പ്രദേശിലെ സാഹിബാബാദ് പ്ലാന്റിൽ ജൂലൈയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇലക്ട്രിക് ഹെവി വാഹനം ഉപയോഗിച്ച് വിജയിച്ചതിന്റെ തുടർന്നാണ് ടാറ്റാ സ്റ്റീലിന്റെ വിവിധ പ്ലാന്റിൽ ഇലക്ട്രിക്ക് വാഹനങ്ങൾ കൊണ്ടു വരുന്നത്. ജംഷഡ്പൂരിൽ നിന്ന് വിവിധ പ്ലാന്റുകളിലേക്ക് സ്റ്റീൽ എത്തിക്കാൻ 15 ഇലക്ട്രിക് ഹെവി ട്രക്കുളാണ് ഓട്ടം തുടങ്ങിയിട്ടുള്ളത്. വരും നാവുകളിൽ ഇലക്ട്രിക് വാഹനങ്ങളിൽ കമ്പി രാജ്യത്തുടനീളം എത്തിക്കാനായി ടാറ്റാ സ്റ്റീൽ ഒരു ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. 35 ടൺ ശേഷിയുള്ള 27 ഇവികൾആറുമാസത്തിനകം 35 ടൺ സ്റ്റീൽ വഹിക്കാൻ ശേഷിയുള്ള 27 ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാനാണ് കരാർ. ജംഷഡ്പൂർ പ്ലാന്റിൽ 15 ഇവികളും സാഹിബാബാദ് പ്ലാന്റിൽ 12 ഇവികളും വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാർബൺ കുറയ്ക്കുന്നതിനോടൊപ്പം പെട്രോൾച്ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതെന്ന് ടാറ്റാ സ്റ്റീൽ( സ്റ്റീൽ മാനുഫാക്ചറിങ്) വൈസ് പ്രസിഡന്റ് സുധാൻസു പഥക് അറിയിച്ചു. ജംഷഡ്പൂർ സ്റ്റീൽ സിറ്റി നിവാസികളോട് ഉത്തരവാദിത്തമുള്ള കോർപറേറ്റ് സ്ഥാപനം എന്ന നിലയിൽ ടാറ്റാ സ്റ്റീലിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ഇലക്ട്രിക് സംരംഭമെന്ന് കമ്പനി വൈസ് ചെയർമാൻ( സപ്ലൈ ചെയിൻ) പിയൂഷ് ഗുപ്ത പറഞ്ഞു.

ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ രാജാക്കന്മാരായ ടെസ്‍ല ഭാഗികമായി ബാറ്ററിയിൽ ഓടുന്ന ട്രക്ക് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. അടുത്ത മാസം 26ന് കലിഫോണിയയിലെ ഹാത്രോണിൽ വൈദ്യുത സെമി ട്രക്ക് അനാവരണം ചെയ്യുമെന്നാണ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്‍ക് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. പൊതുജനങ്ങൾക്കു മുമ്പിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ തന്നെ വൈദ്യുത സെമി ട്രക്കിന്റെ ‘ടെസ്റ്റ് റൈഡും’ പ്രതീക്ഷിക്കാമെന്നു മസ്ക് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close