Breaking NewsNEWSWORLD

മൂത്രമൊഴിക്കുമ്പോൾ വേദന; പരിശോധിച്ച ഡോക്ടർ കണ്ടത് ടാറ്റൂ ചെയ്ത ലിം​ഗവും

ന്യൂയോർക്ക്: മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെട്ട രോഗിയുടെ ലിംഗം പരിശോധിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി ഡോക്ടർ. യുഎസിലെ സെന്റ് ലൂയിസ് ഒഫ് മിസോറിയിൽ നിന്നുള്ള ഡോക്ടർ ബെഞ്ചമിൻ ഷ്മിത്താണ് രസകരമായ അനുഭവം പങ്കുവെക്കുന്നത്. യുവാവിന്റെ ലിംഗത്തിൽ കണ്ട ടാറ്റുവിനെക്കുറിച്ചാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.

മൂത്രമൊഴിക്കുമ്പോൾ പുരുഷന്മാർക്ക് വേദന അനുഭവപ്പെടുന്നത് സാധാരണമല്ല. അതിനാൽത്തന്നെ പല ടെസ്റ്റുകളും നടത്തി. ലിംഗം പരിശോധിച്ചപ്പോൾ കറുത്ത പാട് കണ്ട് ആദ്യമൊന്ന് ഞെട്ടി. പിന്നെ ഈ പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ വിയറ്റ്നാമിൽവച്ച് തേൾ ടാറ്റൂ ചെയ്തതാണെന്ന് ഇയാൾ പറഞ്ഞു.

പിന്നെ അതുമായി ബന്ധപ്പെട്ട് രോഗിയോട് ഒന്നും ചോദിച്ചില്ലെന്ന് ഡോക്ടർ പറയുന്നു. ‘അയാളുടെ രോഗം ടാറ്റൂ ചെയ്തതുകൊണ്ട് വന്നതല്ലെന്ന് ഉറപ്പാണ്. മറ്റ് പരിശോധനാഫലങ്ങൾ വരാൻ കാത്തിരിക്കുകയാണ്. എങ്കിൽ മാത്രമേ മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടാനുള്ള കാരണം വ്യക്തമാകുകയുള്ളൂ.’- ഡോക്ടർ ബെഞ്ചമിൻ ഷ്മിത്ത് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close