NEWSWORLD

ടാക്സികളിൽ പൂന്തോട്ടം തീർത്ത് തായ്‌ലാൻഡിലെ ടാക്സി ജീവനക്കാർ; അനുഭവിക്കുന്നത് തൊഴിലില്ലായ്മയുടെ ഭീകര മുഖം

തായ്‌ലൻഡ്: വേറിട്ടതും വ്യത്യസ്തവുമായ പല കൃഷി രീതികളും നമ്മൾ കണ്ടിട്ടുണ്ട്. പാടത്തും പറമ്പിലും മുറ്റത്തും ടെറസിലും തുടങ്ങി എവിടെയൊക്കെ ചെറുതും വലുതുമായ കൃഷി ചെയ്യാമോ അവിടെയെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ കാറിനു മുകളിൽ കൃഷ് ചെയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ ? ഓട്ടമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്ന തായ്‌ലാൻഡിലെ കാറിന് മുകളിൽ പൂന്തോട്ടം ഒരുക്കി പുതിയ മാതൃക കാണിക്കുകയാണ് ടാക്സി ജീവനക്കാർ.

പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന ഓറഞ്ച്, പിങ്ക് നിറങ്ങളിലുളള ടാക്സികൾ നിരന്ന് കിടക്കുന്ന കാഴ്ച മനോഹരമാണ്. ഇതേ കാറുകൾക്ക് മുകളിൽ തയ്യാറാക്കിയ കൊച്ചു പൂന്തോട്ടം അതിമനോഹരവും. ഇത് സൂചിപ്പിക്കുന്നത് ടാക്സി ജീവനക്കാർ അനുഭിക്കുന്ന തൊഴിലില്ലായ്മയുടെ ചിത്രം കൂടിയാണ്.

കൊറോണ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോൾ മറ്റെല്ലാ വ്യവസായത്തേയും പോലെ ടാക്സി കമ്പനികളെയും ജീവനക്കാരെയും അത് പ്രതിസന്ധിയിലാക്കി. വിനോദസഞ്ചാരികൾ വരാതായതോടെ ടാക്സികൾ അനക്കമില്ലാതെ കിടന്നു. അവർ കൊടിയ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പു കുത്തി. ഇതോടെ ബാങ്കോക്കിലെ കാർ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ടാക്സി കാറുകളെ പൂന്തോട്ടമാക്കാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.

ചെറിയ പ്ലാസ്റ്റിക് കവറുകളിൽ മണ്ണ് നിരത്തി കൊച്ചുപച്ചക്കറികളാണ് കാറിന് മേലെ നട്ടുവളർത്തിയിരിക്കുന്നത്. ഇതോടെ ടാക്സി കാറുകളിൽ ഒരു മിനിയേച്ചർ ഗാർഡൻ തന്നെയുണ്ടായി. സ്പ്രൗട്ട്, മുളക്, കുക്കുംബർ തുടങ്ങിയവയും ഇവിടെ വിളയുന്നുണ്ട്.

ഇവയുടെ പരിപാലനം കാറുകൾക്ക് ഭീഷണിയാകുമോയെന്ന് ചിന്തിക്കേണ്ടതില്ല. ഭൂരിഭാഗം ടാക്സികളും ഇതിനോടകം തന്നെ കേടുപാടുകൾ പരിഹരിക്കാൻ സാധിക്കാത്ത വണ്ണം ഉപയോഗശൂന്യമായി. മിക്കവയുടെയും എഞ്ചിനുകൾ തകരാറിലായി. ടയറുകൾ പഞ്ചറായി. ഒരു കാലത്ത് ജീവിതമാർഗമായിരുന്ന വാഹനത്തെ കൊണ്ട് യാതൊരു ഉപകാരവുമില്ലാത്ത അവസ്ഥയായെന്നും ടാക്സി കമ്പനിക്കാർ പറയുന്നു. തൊഴിലില്ലായ്മയെ ഹരിതാഭമാക്കിയ കാഴ്ച ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close