KERALANEWSTop News

സ്കൂളിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ക്യാമറ; അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂര്‍ പിണറായിയില്‍ സ്കൂളിലെ ശുചിമുറിയിൽ ക്യാമറ വെച്ചെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ ക്യാമറ വെച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ ക്യാമറയുണ്ടെന്ന് കുട്ടികളാണ് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അധ്യാപകര്‍ ഉടന്‍ തന്നെ ധര്‍മടം പോലീസിനെ അറിയിച്ചു. പോലീസ് സ്കൂളിലെത്തിയ നടത്തിയ പരിശോധനയിലാണ് ഫോണ്‍ നൗഷാദിന്‍റേതാണെന്ന് വ്യക്തമായത്. സ്കൂളിലെ താത്കാലിക അറബി അധ്യാപകനാണ് നൗഷാദ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close