INDIANEWS

സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും രണ്ടാം ക്ലാസുകാരനെ തലകീഴായി തൂക്കി; മാപ്പ് പറഞ്ഞില്ലെങ്കിൽ താഴേക്ക് ഇടുമെന്ന് ഭീഷണി; അധ്യാപകൻ അറസ്റ്റിൽ

ന്യൂഡൽഹി: വിദ്യാർത്ഥിയെ കെട്ടിടത്തിന്റെ മുകളിൽ നിന്നും കാലിൽ പിടിച്ച് തലകീഴായി തൂക്കിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം ഉണ്ടായത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും തലകീഴായി തൂക്കിപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.

സദ്ഭവൻ ശിക്ഷൻ സൻസ്തൻ ജൂനിയർ സ്‌കൂൾ എന്ന സ്വകാര്യ വിദ്യാലയത്തിലാണ് സംഭവം അരങ്ങേറിയത്. മാറ്റ് കുട്ടികൾ നോക്കി നിൽക്കെയാണ് അധ്യാപകനായ മനോജ് വിശ്വകർമയുടെ നടപടി. മാപ്പ് ചോദിച്ചില്ലെങ്കിൽ താഴേക്കിടും എന്നാണ് അധ്യാപകൻ ഭീഷണിപ്പെടുത്തിയത്. തുടർന്ന് വിദ്യാർത്ഥി ഭയപ്പെട്ട് മാപ്പ് ചോദിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ അധ്യാപകൻ ഉയർത്തിയത്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപകനെതിരെ കടുത്ത വിമർശനമാണ് ഉയർന്ന വന്നത്. ഇതിനെ തുടർന്നാണ് പോലീസ് അന്വേഷിക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാൽ അധ്യാപകനെ ന്യായികരിക്കുകയാണ് വിദ്യാർത്ഥിയുടെ അച്ഛൻ. കുട്ടിയോടുള്ള സ്നേഹം കൊണ്ടാണിതെന്നും വികൃതി കാണിച്ച കുട്ടിയെ തിരുത്താനാണ് അധ്യാപകൻ ഭയപ്പെടുത്തിയതെന്നുമാണ് അച്ഛൻ ദേശിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close