Breaking NewsKERALANEWSTop News

കനത്ത മഴ ; സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സാങ്കേതിക സർവകലാശാലകൾ പരീക്ഷകൾ മാറ്റി. ബുധനാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ബി ടെക് രണ്ടാം സെമസ്റ്റർ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ പി.എസ്.സി. പരീക്ഷകളും മാറ്റിവച്ചിരുന്നു. 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്.

11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും മഴ മുന്നറിയിപ്പില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മറ്റന്നാൾ മുതൽ മഴ ശക്തമായേക്കും. വ്യാഴാഴ്ച 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 21 ന് 12 ജില്ലകളിലും 22ന് 13 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 20നും 22നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം,കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. കേരള,കർണാടക,തമിഴ്നാട്,ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close