INDIANEWSTop News

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

മുംബൈ: ടൂത്ത് പേസ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ച് എലിവിഷത്തിന്റെ ട്യൂബിൽ നിന്ന് എടുത്ത് പകുതിച്ച പതിനെട്ടുകാരി മരിച്ചു. അഫ്‌സാന ഖാൻ എന്ന മുംബൈയിലെ ധാരാവി നിവാസിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ടൂത്ത് പേസ്റ്റിന്റെയും എലിവിഷത്തിന്റെയും ട്യൂബുകൾ അടുത്തടുത്തിരുന്നതാവാം ഇത്തരത്തിൽ പ്രഭാതത്തിനു കാരണമായത്.

രാവിലെ ഉറക്കമുണർന്ന അഫ്സന അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ലു തേക്കുകയായിരുന്നു. തേച്ച ഉടനെ തന്നെ അരുചിയും ദുർഗന്ധവും കൊണ്ട് അത് എലിവിഷമാണെന്ന് മനസിലാക്കിയ കുട്ടി ഉടൻതന്നെ വാ കഴുകി. എന്നാൽ ‘അമ്മ അറിഞ്ഞാൽ വഴക്കു പറയുമെന്ന ഭയത്തിൽ കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല എന്നാണ് ഒരു പോലീസ് ഉദോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.

എന്നാൽ, അല്പനേരത്തിനുള്ളിൽ തന്നെ അഫ്സാനയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. കുടുംബാംഗങ്ങൾ അവളെ ധാരാവിയിലുള്ള ഒരു ആശുപത്രിയിൽ എത്തിച്ച മരുന്നും വാങ്ങി നൽകി. മൂന്നു ദിവസത്തോളം വയറുവേദന ശമനമില്ലാതെ തുടർന്ന ശേഷം മാത്രമാണ് അഫ്‌സാന തന്റെ അമ്മയോട് തനിക്ക് പിണഞ്ഞ അബദ്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പക്ഷേ അപ്പോഴേക്കും, അകത്തു ചെന്ന എലിവിഷം ജീവൻ രക്ഷിക്കാൻ സാധിക്കാത്ത വിധം അഫ്‌സാനയുടെ ആന്തരികാവയവങ്ങളെ ബാധിച്ചു കഴിഞ്ഞിരുന്നു എന്നും ഓഫീസർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close