INDIANEWS

തോന്നിയത് വിളിച്ച് പറഞ്ഞാൽ നാവ് അരിയും; ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ്ക്കെതിരെ തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: നെൽവിള സംഭരിക്കുമെന്ന് പറഞ്ഞ് സംസ്ഥാനത്തെ കർഷകരെ വിഡ്ഢികളാക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ്ക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ നാവ് അരിയും എന്നാണ് ബിജെപി അധ്യക്ഷനെ ഉന്നം വെച്ച് ചന്ദ്രശേഖര റാവു പറഞ്ഞത്.

ബിജെപി നെല്ല് സംഭരിക്കുമെന്ന് ഉറപ്പുനൽകി കർഷകർക്ക് പ്രതീക്ഷ നൽകുവാണെന്നും, അതേസമയം കേന്ദ്ര സർക്കാർ നെല്ല് ശേഖരിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കർഷകർ നെൽകൃഷിയിൽ മാത്രം ശ്രദ്ധിക്കാതെ മറ്റ് കൃഷികളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ പെരുമാറ്റം നിരുത്തരകവാദിത്വപരമാണെന്നും അദ്ദേഹം ആരോപിച്ചു.തെലങ്കാനയിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. കേന്ദ്രം അത് വാങ്ങാൻ തയ്യാറാകുന്നില്ല. കേന്ദ്ര മന്ത്രിയെ വിവരം അറിയിച്ചിരുന്നെന്നും എന്നാൽ തീരുമാനമെടുത്ത ശേഷം പിന്നീട് അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷകരുടെ പ്രശ്‌നങ്ങളിൽ ബിജെപിയെ വിമർശിച്ച കെസിആർ, കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് തന്റെ പിന്തുണയും പ്രഖ്യാപിച്ചു. ബിജെപി കർഷകരുടെ മേൽ കാർ ഓടിച്ച് അവരെ കൊല്ലുകയാണ്. കർഷകരെ അടിച്ച് കൊല്ലാൻ ബിജെപി മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ഞങ്ങൾ പിന്തുണയ്ക്കും. കർഷകരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. വിലകുറഞ്ഞ രാഷ്ട്രീയമാണ് പ്രതിപക്ഷം കളിക്കുന്നത്. കർഷകരുടെ വികാരം കൊണ്ടാണ് അവർ കളിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close