INDIANEWS

കൃഷ്ണ നദീജലത്തിന്റെ പങ്കിടൽ സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തെലങ്കാന പിൻവലിച്ചു; തീരുമാനം കേന്ദ്ര ഇടപെടലിനെ തുടർന്ന്

ന്യൂഡൽഹി: കൃഷ്ണ നദീജലത്തിന്റെ പങ്കിടൽ സംബന്ധിച്ച് സുപ്രീം കോടതിയിൽ തെലങ്കാന സമർപ്പിച്ച ഹർജി ഒക്ടോബർ 6 ന് പിൻവലിച്ചു. പ്രശ്നം പരിഹരിക്കാൻ ഒരു ന്യായസഭ രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിച്ചത്. സുപ്രീം കോടതിയിൽ നിന്ന് സംസ്ഥാനം കേസ് പിൻവലിക്കുകയാണെങ്കിൽ, 1956 ലെ അന്തർ സംസ്ഥാന നദീജല തർക്ക നിയമപ്രകാരം ഒരു ന്യായസഭ രൂപീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രം അനുകൂലമായി ആലോചിക്കുമെന്ന തീരുമാനത്തെ തുടർന്ന് തെലങ്കാന ഹർജി പിൻവലിക്കുകയായിരുന്നു.

ജലത്തിന്റെ തുല്യമായ വിഹിതം അന്യായമായി നിഷേധിക്കപ്പെട്ടു എന്നാണ് തെലങ്കാന സുപ്രീം കോടതിയിൽ പരാതി നൽകിയത്. കേന്ദ്ര സർക്കാരിനെയും ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളെയും കുറ്റപെടുത്തിയാണ് പറത്തി നൽകിയിരുന്നത്. തെലങ്കാനയിലൂടെയും ആന്ധ്രപ്രദേശിലൂടെയും ഒഴുകുന്ന കൃഷ്ണ, ഗോദാവരി നദികളിലെ ജലം പങ്കിടുന്നതു സംബന്ധിച്ച്‌ തെലങ്കാനയുടെ രൂപീകരണം മുതൽ സംഘർഷമുണ്ട്. നിലവിൽ കൃഷ്ണ നദിയിൽ ആറ് അണക്കെട്ടുകളാണ് ഉള്ളത്.

1956 ലെ അന്തർ സംസ്ഥാന നദീജല തർക്ക നിയമത്തിലെ സെക്ഷൻ 3 പ്രകാരം ട്രൈബ്യൂണൽ രൂപീകരിക്കാൻ 2014 ൽ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് തെലങ്കാന സുപ്രീം കോടതിയിൽ പരാതിയിൽ പറയുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, സംസ്ഥാനം കേസ് പിൻവലിച്ചാൽ ന്യായസഭ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രം നിർദ്ദേശം മുന്നോട്ട് വച്ചതായി തെലങ്കാന പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതായി സംസ്ഥാനം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close