INDIANEWSTop News

ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാർ വേട്ടയ്ക്ക് പോയശേഷം കൊണ്ടുവരുന്നത് മനുഷ്യ തല; ശവ ശരീരത്തിന്റെ തല ഭക്ഷിച്ച് വേറിട്ട ചടങ്ങ്; നാല് പൂജാരിമാർ ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസ്

തെങ്കാശി(തമിഴ്‌നാട്): ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശവ ശരീരത്തിന്റെ തല ഭക്ഷിക്കുന്ന വീഡിയോ വൈറാലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്. തെങ്കാശിയിലെ ഒരു ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായുള്ള ‘സ്വാമിയാട്ട’ വീഡിയോയാണ് വൈറലായത്.പിന്നാലെയാണ് നാല് പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തത്. പാവൂർസത്രം കല്ലാരണി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം.

ശക്തിമാട സ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേർ ചേർന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണു സംഭവം വിവാദമായത്.ഇതേത്തുടർന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിലാണു കേസ്. പൂജാരിമാർ നാല് പേരും സ്വാമിയാട്ടച്ചടങ്ങിൽ പങ്കെടുത്തവരാണ്. ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാർ വേട്ടയ്ക്കു പോകുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോൾ കൊണ്ടുവരുന്ന മനുഷ്യത്തല ഇവർ ചേർന്നു ഭക്ഷിക്കുന്നതാണ് ആചാരം.കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വർഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ശ്മശാനത്തിൽ നിന്നാണു തല ലഭിച്ചതെന്നാണ് പിടിയിലായ പൂജാരിമാർ പൊലീസിനോടു പറഞ്ഞത്.

അതേസമയം, ആരുടെ മൃതദേഹമാണ് പുറത്തെടുത്ത് ഭക്ഷിച്ചതെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. പിടിയിലായവരിൽനിന്ന് ഇതു സംബന്ധിച്ച വ്യക്തമായ മൊഴിയും ലഭിച്ചിട്ടില്ല. ആരുടെ മൃതദേഹമാണ് ഇവർ പുറത്തെടുത്തതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഉത്സവത്തിന്റെ സംഘാടകർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ആർ.കൃഷ്ണരാജ് പറഞ്ഞു.

2019-ലും ഈ ക്ഷേത്രത്തിൽ സാമിയാട്ടം നടത്തിയവർ അജ്ഞാതകേന്ദ്രത്തിൽനിന്ന് മനുഷ്യന്റെ കൈയും തലയും കൊണ്ടുവന്നിരുന്നു. ഈ സംഭവത്തിന്റെ വീഡിയോയും അന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമിയാട്ടം നടത്തുന്നവർ ഉത്സവത്തിനിടെ ശ്മശാനങ്ങളിൽ മൃതദേഹ വേട്ടയ്ക്കായി പോകുമെന്നും അവിടെനിന്ന് മൃതദേഹം പുറത്തെടുക്കുമെന്നുമാണ് ഇതേക്കുറിച്ച് പറയുന്നത്. പക്ഷേ, സാധാരണയായി ഇവർ തിരിച്ചുവരുമ്പോൾ മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുവരാറില്ല. എന്നാൽ, തങ്ങളുടെ ഗ്രാമത്തിൽ ഇത്തരം മൃതദേഹാവശിഷ്ടങ്ങളുമായി സാമിയാട്ടം നടത്തുന്നവരെ കണ്ടിട്ടുണ്ടെന്നാണ് കല്ലൂരാണി ഗ്രാമവാസികൾ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close