foodKERALANEWSTrending

പത്ത് രൂപക്ക് ഇനി വയറു നിറയേ ഭക്ഷണം കഴിക്കാം; കൊച്ചി കോര്‍പറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് ഇന്ന് ജീവനേകും

കൊച്ചി: പത്ത് രൂപയ്ക്ക് ഇനി ഉച്ച ഭക്ഷണം കഴിക്കാം. കൊച്ചി കോര്‍പറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് ഇന്ന് ജീവനേകും. വൈകീട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യര്‍ ആണ് ഉദ്ഘാടനം നിർവഹിക്കുക. മിതമായ നിരക്കില്‍ നഗരത്തില്‍ ഏവര്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലാണ് ഉദ്ഘാടന വേദി.

1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വിധത്തിലുളള ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത അടുക്കളയാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ കോര്‍പറേഷന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് ഈ പദ്ധതി. എന്‍യുഎല്‍എം പദ്ധതി വഴിയാണ് ഇത് നടപ്പാക്കുന്നത്.

കൊച്ചി കോര്‍പറേഷന്റെ സ്വപ്നപദ്ധതിക്ക് ആവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പാണ് നൽകിയിരിക്കുന്നത്. ഹോട്ടലിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത് സ്കൂള്‍ ഒഫ് ആര്‍ക്കിടെക്‌ടും (എസ്‌സിഎംഎസ്). കൊച്ചി കോര്‍പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍. ഇത് ഇവർക്കൊരു വരിമാനം കൂടിയാകും.

​ഗംഭീര ഊണല്ലെങ്കിലും വിശക്കുന്നവന്റെ വയറു നിറക്കുന്ന നല്ലൊരു ഊണായിരിക്കും സമൃദ്ധി @ കൊച്ചിയുടെത്. ആവിശ്യത്തിന് ചോറ്, സാമ്പാര്‍ അല്ലെങ്കില്‍ ഒരു ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് ഊണിനുള്ള വിഭവങ്ങള്‍. സ്പെഷ്യല്‍ ആവശ്യമുള്ളവര്‍ക്ക് അതും ലഭിക്കും. അതിന് വേറെ കാശ് നല്‍കണമെന്നു മാത്രം. എങ്ങനെ നോക്കിയാലും സംഭവം കിടുവാണ്. പത്തുരൂപക്ക് ഒരു ഉച്ചയൂണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close