KERALANEWSTrending

വളർത്തുപൂച്ചയുടെ കഴുത്തിലിടുന്ന ചങ്ങല കളിക്കാനെടുത്തു; അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മാറാക്കരയിൽ വളർത്തുപൂച്ചയുടെ കഴുത്തിലിടുന്ന ചങ്ങല കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കാടാമ്പുഴ കുട്ടാട്ടുമ്മൽ മലയിൽ അഫ്നാനാണ് മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനരികിൽ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്.

വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് മാതാവാണ് കുട്ടിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ കാടാമ്പുഴയയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാടാമ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പിതാവ്: ഉമറുൽ ഫാറൂഖ്. മാതാവ്: ഖൈറുന്നിസ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close