KERALANEWS

വീട്ടില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

പാലക്കാട്: വീട്ടില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പോക്‌സോ കേസില്‍ പ്രതി പാലക്കാട് ചേര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും നൽകണം.

2018ലാണ് ചേര്‍പ്പുളശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നതാണ് കേസ്. കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ട് ആനന്ദിനെ പിടികൂടുകയായിരുന്നു. ആനന്ദ് കുറ്റസമ്മതം നടത്തിയതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.പട്ടാമ്പി അതിവേഗ കോടതി നടപടിക്രമം പൂര്‍ത്തിയാക്കിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു എന്ന് വിലയിരുത്തിയാണ് കോടതി വിധി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close