INDIANEWS

പത്ത് വയസുകാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; അന്‍പതുകാരനായ അധ്യാപകന്‍ അറസ്റ്റില്‍


ഭോപ്പാല്‍: പത്ത് വയസുള്ള ബാലികയെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. പ്രതിയുടെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം എടുക്കാന്‍ പോയപ്പോഴാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ ഇയാള്‍ ആദ്യം ഉപദ്രവിച്ചത്. പിന്നീട് കഴിഞ്ഞ മാസവും ഇത് ആവര്‍ത്തിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അസഹനീയമായ വേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇവളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചാണ് കുട്ടി തനിക്കുണ്ടായ അനുഭവങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിന് സമീപമുള്ള ബെരാസിയ മേഖലയിലാണ് സംഭവം.

എന്താണ് സംഭവിച്ചത് എന്ന് മനസിലാകാഞ്ഞതാണ് പെണ്‍കുട്ടി സംഭവം ആരോടും പറയാതിരുന്നതിന് കാരണം. രണ്ടാമത്തെ പ്രാവശ്യം പീഡിപ്പിക്കപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി ആന്തരിക മുറിവുകള്‍ ഉണ്ടായി. ഇതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായത്. തുടര്‍ന്ന് വൈദ്യസഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close