KERALANEWS

ഒന്നര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂന്നാറില്‍ ഭരണം പിടിക്കാന്‍ സിപിഎം; അവിശ്വാസത്തിന് തൊട്ടുമുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് യുഡിഎഫ് അംഗം; ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ

മൂന്നാർ: മൂന്നാറിൽ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി രാജിവച്ചു. അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്പാണ് രാജി വെച്ചത്. സിപിഎമ്മാണ് കോൺഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് മൂന്നാർ. നിലവിൽ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പഞ്ചായത്ത് യുഡിഎഫ് ഭരിക്കുന്നത്. ഇതിൽ രണ്ട് അംഗങ്ങൾക്ക് പ്രസിഡന്റിനോട്, സ്ഥാനം സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. രണ്ട് പേർ എൽഡിഎഫിനൊപ്പം ചേരാനും തീരുമാനിച്ചിരുന്നു. ആ വിമതരെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനായിരുന്നു എൽഡിഎഫിന്റെ ശ്രമം.

ഇതിന്റെ ഭാഗമായി ലൈഫ് മിഷനിലും, തൊഴിലുറപ്പ് പദ്ധതിയിലും ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് പ്രസിഡന്റിന് എതിരേയും വൈസ് പ്രസിഡന്റിന് എതിരേയും അവിശ്വാസം പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് വോട്ടെടുപ്പ് നടക്കാനിരുന്നത്. വോട്ടെടുപ്പ് നടക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മണിമൊഴി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഇതോടെ ഭരണം പിടിക്കാനുള്ള സിപിഎം നീക്കവും പാളിയിരിക്കുകയാണ്. പ്രസിഡന്റ് രാജിവെച്ചതോടെ പഞ്ചായത്തിൽ ഇനി അവിശ്വാസ വോട്ടെടുപ്പ് നടക്കില്ല.

അതേസമയം വിമതർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഇവരെ തടയുകയും ചെയ്തു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ വിശ്വാസ വഞ്ചന കാട്ടി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞത്. പോലീസും പ്രവർത്തകരും തമ്മിൽ ഇവിടെ വലിയ രീതിയിൽ ഉന്തും തള്ളും ഉണ്ടായി. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് രാജി വച്ചു എന്ന വാർത്ത പുറത്ത് വന്നത്. വൈസ് പ്രസിഡന്റിനെതരേയും പ്രതിപക്ഷം അവിശ്വാസം ഉന്നയിച്ചിരുന്നു. ഇത് ഉച്ചയ്‌ക്ക് ശേഷമാണ് പരിഗണിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close