INDIANEWS

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബിഹാര്‍ സ്വദേശികള്‍ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. തീവ്രവാദികളുടെ വെടിവെപ്പിനെ തുടർന്ന് രണ്ട് ബിഹാർ സ്വദേശികൾ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ പൊലീസും സൈന്യവും തെരച്ചിൽ നടത്തുന്നുണ്ട്.

ബിഹാർ സ്വദേശികളായ രാജ റെഷ്‌നി ദേവ്, ജോഗീന്ദർ റെഷ്‌നി ദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരക്കാർക്ക് നേരെ തീവ്രവാദികൾ വെടിവെപ്പ് നടത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച്ച തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു ബീഹാർ സ്വദേശിയും യുപി സ്വദേശിയും കൊല്ലപ്പെട്ടിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെയാണ് ഭീകരർ ലക്ഷ്യം വെയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close