NEWSWORLD

‘ഹോട്ടൽ റുവാൻഡ നായകനെ’തിരെ ​​ഭീകരക്കുറ്റം ചുമത്തി റുവാൻഡ

കി​ഗാ​ലി: റു​വാ​ൻ​ഡ​യി​ൽ 1994ൽ ​ന​ട​ന്ന വം​​ശീ​യ കൂ​ട്ട​ക്കൊ​ല​​യു​ടെ ക​ഥ​പ​റ​യു​ന്ന പ്ര​ശ​സ്​​ത ഹോ​ളി​വു​ഡ്​ ചി​ത്രം ‘ഹോ​ട്ട​ൽ റു​വാ​ൻ​ഡ’​യി​ൽ അ​ന​ശ്വ​ര​നാ​ക്ക​പ്പെ​ട്ട രാ​ഷ്​​ട്രീ​യ നേ​താ​വും ഹോ​ട്ട​ൽ മാ​നേ​ജ​റു​മാ​യി​രു​ന്ന പോ​ൾ റു​സെ​സ്ബാഗീന​ക്കെ​തി​രെ ഭീ​ക​ര​ക്കു​റ്റം. റു​വാ​ൻ​ഡ​യി​ലെ കോ​ട​തി​യാ​ണ്​ ‘ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ’ പ​ങ്കു​ണ്ടെ​ന്ന്​ വി​ധി​ച്ച​ത്.

ദു​ബൈ​യി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന​തി​നി​ടെ റു​വാ​ൻ​ഡ​ൻ അ​ധി​കൃ​ത​ർ 2020ൽ ​അ​റ​സ്​​റ്റ്​ ചെ​യ്​​ത പോ​ൾ റു​സെ​സ്ബാഗീന​ക്കെ​തി​രെ രാ​ജ്യ​ത്ത്​ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​െൻറ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യ അ​ദ്ദേ​ഹം രാ​ജ്യ​ത്ത്​ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ സം​ഘ​ട​ന​യു​ടെ സ്​​ഥാ​പ​ക​നും ഇ​വ​ക്ക്​ സാ​മ്ബ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​യാ​ളു​മാ​ണെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

2004ൽ ​ഇ​റ​ങ്ങി​യ ‘ഹോ​ട്ട​ൽ റു​വാ​ൻ​ഡ’​യി​ൽ വം​ശീ​യ​കൂ​ട്ട​ക്കൊ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ ര​ക്ഷ​യാ​കു​ന്ന ഹോ​ട്ട​ലിന്റെ മാ​നേ​ജ​റാ​യി പോ​ൾ റു​സെ​സ്ബാഗീന​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ഹോ​ളി​വു​ഡ്​ ന​ട​ൻ ഡോ​ൺ ചീ​ഡ്​​ൽ ആ​യി​രു​ന്നു. റു​വാ​ൻ​ഡ​യി​ൽ അ​നു​കൂ​ല​മാ​യും എ​തി​ർ​ത്തും വ​ൻ കോ​ലാ​ഹ​ല​മു​ണ്ടാ​ക്കി​യ സി​നി​മ​യാ​ണി​ത്. സം​ഭ​വ​ത്തോ​ടെ വീ​ര പ​രി​വേ​ഷം ല​ഭി​ച്ച പോ​ൾ റു​സെ​സാ​ബാ​ഗി​ന ലോ​ക​മെ​ങ്ങും ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ബെ​ൽ​ജി​യ​ൻ പൗ​ര​ത്വ​മു​ള്ള ഇ​ദ്ദേ​ഹം യു.​എ​സി​ലാ​യി​രു​ന്നു അ​ടു​ത്തി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close