INDIANEWS

താൻ ഗവർണറായിരുന്നപ്പോൾ തീവ്രവാദികൾക്ക് ശ്രീനഗറിൽ പ്രവേശിക്കാനായില്ല; ജമ്മുകശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ സങ്കടകരമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്

ന്യൂഡൽഹി: ജമ്മു കശ്മീർ ഗവർണറായിരുന്നപ്പോൾ തീവ്രവാദികൾ പ്രവേശിച്ചിരുന്നില്ല എന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. താൻ ജമ്മു കശ്മീർ ഗവർണർ ആയിരുന്ന സമയത്ത്, ശ്രീനഗറിന്റെ 50-100 കിലോമീറ്റർ പരിധിയിൽ ഒരു ഭീകരവാദിക്കും പ്രവേശിക്കാൻ സാധിച്ചിരുന്നില്ല എന്നാണ് സത്യപാൽ മാലിക് പറയുന്നത്. എന്നാൽ ഇപ്പോൾ പാവപ്പെട്ടവരെ ഭീകരർ കൊല്ലുന്നുവെന്നും ഇത് വളരെയധികം സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ ജമ്മു കശ്മീരിന്റെ ഗവർണറായിരുന്നു സത്യപാൽ മാലിക്. അദ്ദേഹത്തിന്റെ ഭരണകാലത്ത്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനും ഈ പ്രദേശം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും 2019 ആഗസ്റ്റിൽ തീരുമാനമെടുത്തു. 2019 നവംബർ മുതൽ 2020 ഓഗസ്റ്റ് 18 വരെ അദ്ദേഹം ഗോവ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് 20 ന് മേഘാലയ ഗവർണറായി മാലിക് സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിൽ നടക്കുന്ന ഭീകരാക്രമണത്തിൽ സൈനികർ മാത്രമല്ല നിരവധി സാധാരണക്കാര് ന്യൂനപക്ഷ ജനവിഭാഗവും കൊല്ലപ്പെടുന്നു. പ്രത്യേകിച്ച് തദ്ദേശീയരല്ലാത്തവരെ തീവ്രവാദികൾ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഞായറാഴ്ച കുൽഗാമിലെ വാൻപോ മേഖലയിൽ ഭീകരർ രണ്ട് ബീഹാർ സ്വദേശികളെ കൊല ചെയ്തിരുന്നു. ഇതിനു കുറച്ചു ദിവസം മുമ്പ് ഒരു യുപി സ്വദേശിയേയും ബീഹാർ സ്വദേശിയേയും തീവ്രവാദികൾ കൊന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close