NEWSWORLD

ഓടിക്കൊണ്ടിരുന്ന ടെസ്ല കാറില്‍ നിന്ന്‌ ഇറങ്ങാന്‍ ശ്രമിച്ച വനിതാ ഡ്രൈവര്‍ അറസ്‌റ്റില്‍; മദ്യപിച്ചിരുന്നതായി സംശയം


കാലിഫോര്‍ണിയ: ഓട്ടോ പൈലറ്റ്‌ മോഡിലായിരുന്ന ടെസ്ല കാറില്‍ നിന്ന്‌ ഇറങ്ങാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്‌റ്റില്‍. 31കാരിയാണ്‌ അറസ്‌റ്റിലായത്‌.ഇവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു.

ദക്ഷിണ കാലിഫോര്‍ണിയയിലാണ്‌ സംഭവം. കാര്‍ ഫ്രീവേ വാളിലിടിച്ച്‌ അപകടവുമുണ്ടാക്കിയിട്ടുണ്ട്‌. കാര്‍ല വില്ലനുവ എന്ന സ്‌ത്രീയാണ്‌ അറസ്റ്റിലായത്‌.ഭാര്യ അബോധാവസ്ഥയിലായിരുന്നുവെന്ന്‌ ഭര്‍ത്താവ്‌ അറിയിച്ചു. ഇദ്ദേഹവും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. അടുത്തിടെയായി ടെസ്ല നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഇക്കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച്‌ വരികയാണ്‌. ഇവ ഓട്ടോ പൈലറ്റ്‌ മോഡിലായിരിക്കുമ്പോഴാണ്‌ അപകടങ്ങളില്‍ ഏറെയും ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്‌. ഓട്ടോ പൈലറ്റ്‌ മോഡിലാണെങ്കില്‍ കാറുകള്‍ക്ക്‌ സ്വയം വാഹനം നിയന്ത്രിക്കാനാകും. വേഗം കുറയ്‌ക്കാനും കൂട്ടാനും ബ്രേക്ക്‌ ചെയ്യാനും അടക്കമുള്ളവ കാറിന്‌ സ്വയം ചെയ്യാനാകും.

ഓട്ടോ പൈലറ്റ്‌ മോഡിലായിരുന്ന ടെസ്ല കാറിന്റെ മൂന്ന്‌ ഡ്രൈവര്‍മാരെങ്കിലും 2016ന്‌ ശേഷമുണ്ടായ അപകടങ്ങളില്‍ അമേരിക്കയില്‍ മരിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close