KERALANEWS

ശമ്പളമില്ല; തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ കോട്ടയം ടെക്സ്റ്റൈൽസ് ജീവനക്കാർ

ഏറ്റുമാനൂർ : പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ടെക്സ്റ്റൈൽസ് കോർപറേഷന്റെ കീഴിലുള്ള കോട്ടയം ടെക്സ്റ്റൈൽസ് 18 മാസമായി അടച്ചിട്ടിരിക്കുകയാണ്. ചർച്ച ഒരുപാട് നടന്നെങ്കിലും തുറക്കാൻ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. വൈദ്യുതി ബിൽ അടയ്ക്കാതെ കുടിശികയായതിനാൽ കണക്‌ഷൻ വിച്ഛേദിച്ചിരുന്നു.

ഒന്നര വർഷത്തോളമായി ലേ ഓഫ് പ്രഖ്യാപിച്ചിട്ട്. അതിനാൽ തന്നെ ശമ്പളവും ലഭിക്കുന്നില്ല. ഏകദേശം മുന്നൂറോളം ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല എന്നാണ് പരാതി. വൈദ്യുത ബില്ല് കെട്ടാതെ കുടിശ്ശിക മൂന്നര കോടിയോളം നിലവിൽ ആയിട്ടുണ്ട്. 1968 ൽ തുടങ്ങിയ സ്ഥാപനം 1977 ൽ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ബജറ്റിൽ 7 കോടിയിലധികം രൂപ കോട്ടയം ടെക്സ്റ്റൈൽസിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ അനുവദിച്ചിരുന്നുവെങ്കിലും തുക ലഭ്യമായില്ല. താൽകാലിക ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്ന ആശങ്കയിലുമാണ് തൊഴിലാളികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close