NEWSWORLD

തായ്‌വാനിൽ പാർപ്പിട സമുച്ഛയത്തിൽ അഗ്‌നിബാധ; 46 മരണം

തായ്‌പേയ്: ദക്ഷിണ തായ്‌വാനിൽ ബഹുനില പാർപ്പിട സമുച്ഛയത്തിലുണ്ടായ വൻ അഗ്‌നിബാധയിൽ 46 പേർ മരിച്ചു. 41 പേർക്ക് പരിക്കുണ്ട്. കവോസിയുങ് നഗരത്തിലെ 13 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. താമസക്കാർ ഗാഢനിദ്രയിലായിരുന്ന സമയത്തായിരുന്നു അപകടം എന്നതിനാലാണ് മരണ സംഖ്യ ഉയർന്നത്.

ശക്തമായി ആളിപ്പടർന്ന തീ അതിവേഗം കെട്ടിടത്തെ വിഴുങ്ങിയതായി അഗ്‌നിശമന വകുപ്പ് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കിടെ 11 മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റുള്ളവർ ആശുപത്രിയിലാണ് മരണപ്പെട്ടത്. കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണം സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അഗ്‌നിശമനസേനാ വകുപ്പ് ലീ ചിങ് സിയു പറഞ്ഞു. കെട്ടിടം പൂർണമായും കത്തിനശിച്ചതായി അധികൃതർ പറഞ്ഞു. തീപ്പിടത്തത്തിന്റെ കാരണം വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close