NEWSWORLD

താലിബാനുമേൽ ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടന്റെ നീക്കം; ജി 7 ഉച്ചകോടി നാളെ

ലണ്ടൻ: താലിബാനുമേൽ സാമ്പത്തിക ഉപരോധമേർപ്പെടുത്താനുള്ള ഒരുക്കങ്ങളിൽ ബ്രിട്ടണിന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് നാളെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്യുമെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട യോഗം വിളിച്ചു ചേർക്കുകയും ഫ്രാൻസ്, ജർമനി, കാനഡ, ജപ്പാൻ, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാർ ഈ വിർച്വൽ മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

താലിബാൻ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയും അവിടം ഭീകരവാദ പ്രവർത്തനങ്ങളുടെ താവളമാവുകയും ചെയ്യുകയാണെങ്കിൽ താലിബാനുമേൽ കർശനമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തേണ്ടി വരുമെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബ്രിട്ടീഷ് ഗവൺമെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.

താലിബാനെതിരെ ഒരു സംയുക്ത സമീപനമാണ് ജി 7 രാജ്യങ്ങൾ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗി എന്നിവരുമായി ചർച്ചകൾ നടത്തിയെന്നും ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close